ബാങ്കോക്: എയ൪ഹോസ്റ്റസിൻെറ മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും വിമാനം തക൪ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യാത്രിക൪ക്കെതിരെ ക൪ശന നടപടിയെടുക്കുമെന്ന് ചൈനീസ് അധികൃത൪ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തായ് എയ൪ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം. ബാങ്കോക്കിൽനിന്ന് ചൈനയിലേക്കു വന്ന വിമാനത്തിലാണ് ജീവനക്കാരിക്കെതിരെ ചൈനീസ് യാത്രക്കാരുടെ ആക്രമണമുണ്ടായത്.
വിമാനത്തിൽ അടുത്തടുത്തിരിക്കാൻ കഴിയാതെ വന്നതാണ് യാത്രക്കാരിയെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയും പ്രകോപിതരാക്കിയത്. യുവതി രോഷാകുലയായി വിമാന ജീവനക്കാരിയുടെ മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ഭക്ഷണപദാ൪ഥങ്ങൾ വലിച്ചെറിയുകയും ചെയ്തു. കൂടെയുണ്ടായിരുന്നയാൾ വിമാനം തക൪ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം നടന്നയുടനെ തായ് എയ൪ ഏഷ്യാ വിമാനത്തിൻെറ പൈലറ്റ് യാത്രക്കാരെ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പ്രശ്നത്തിനു പരിഹാരമാകാത്തതിനാൽ വിമാനം തിരിച്ച് ബാങ്കോക്കിലേക്ക് പറത്തി പ്രശ്നമുണ്ടാക്കിയ യാത്രരെ ഇറക്കിവിട്ടു.
വിമാനത്തിൽ യാത്രക്കാരൻ ബോംബ് ഭീഷണി ഉയ൪ത്തുന്ന ദൃശ്യങ്ങൾ ചൈന നാഷനൽ റേഡിയോ ഇൻറ൪നെറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. തുട൪ന്നാണ് യാത്രക്കാ൪ക്കെതിരെ നടപടിയെടുക്കുമെന്ന് ചൈന അറിയിച്ചത്. എന്നാൽ, എന്തു നടപടിയാണ് എടുക്കുക എന്നു വ്യക്തമാക്കിയിട്ടില്ല. പ്രശ്നമുണ്ടാക്കിയവ൪ക്ക് യാത്രാവിലക്ക് വന്നേക്കുമെന്നാണ് സൂചന. യാത്രാ ഏജൻസിക്കെതിരെയും നടപടി വന്നേക്കും. വിമാനയാത്രകളിൽ ചൈനക്കാ൪ മോശമായി പെരുമാറുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ചൈന നടപടിക്കൊരുങ്ങുന്നത്. ഈ വ൪ഷം ഇതുവരെ 10 കോടി ചൈനക്കാ൪ വിദേശയാത്ര നടത്തിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.