????????????????? ????????????????? ??????? ?????????????????? ????????????? ????????????? ??????????? ??????

വിരസം, ഗോള്‍രഹിതം

കൊൽക്കത്ത: കൊച്ചിയിൽ കേരള ബ്ളാസ്റ്റേഴ്സിൻെറ വെടിക്കെട്ട് കണ്ടതിൻെറ പിറ്റേന്ന് കൊൽക്കത്തയിൽ നനഞ്ഞ പടക്കത്തിൻെറ നേ൪ത്ത ശബ്ദം മാത്രം. ഇന്ത്യൻ സൂപ്പ൪ ലീഗ് സെമിഫൈനലിൻെറ ഒന്നാം പാദത്തിൽ തക൪പ്പൻ മുഹൂ൪ത്തങ്ങളൊന്നും സമ്മാനിക്കാതെ അത്ലറ്റികോ ഡി കൊൽക്കത്തയും എഫ്.സി ഗോവയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫിക്രു ടഫേരയെന്ന ഗോളടി യന്ത്രം പരിക്കു കാരണം കളിക്കാതിരുന്നത് കൊൽക്കത്തക്ക് വിനയായപ്പോൾ കൊൽക്കത്ത ഗോളി ഏദൽ ബെറ്റെയുടെ ചില സേവുകളാണ് ഗോവൻ ഗോളിന് തടയിട്ടത്.
മലയാളി റഫറി എം.ബി. സന്തോഷ് കുമാ൪ കളി നിയന്ത്രിച്ച പോരാട്ടത്തിൽ മലയാളികളുടെ പ്രിയതാരം കാസ൪കോട് തൃക്കരിപ്പൂ൪ സ്വദേശി മുഹമ്മദ് റാഫി അത്ലറ്റികോ നിരയിലിറങ്ങി. ഫിക്രു ടഫേരക്ക് പകരമാണ് ഏക സ്ട്രൈക്കറായി റാഫി ബൂട്ടണിഞ്ഞത്.

ഒമ്പത് മാറ്റങ്ങളുമായാണ് സീക്കോ ഗോവ ടീമിനെ സാൾട്ട്ലേക്കിൽ ഇറക്കിയത് ഫിക്രുവിനു പുറമെ അ൪ണബ് മണ്ഡലും ബിശ്വജിത് സിങ്ങും പരിക്കു കാരണം കളിച്ചില്ല. സസ്പെൻഷനിലായ ബൽജിത് സിങ് സാഹ്നിയും പുറത്തിരുന്നു. മിസ്പാസുകളും നിലവാരമില്ലാത്ത നീക്കങ്ങളുമായി സെമിഫൈനലിൻെറ ഗൗരവവും ഗുണവുമില്ലാത്ത പോരാട്ടമാണ് സാൾട്ട്ലേക്കിലത്തെിയ 51,000 കാണികൾ നേരിട്ട് കണ്ടത്. ഹോം മത്സരത്തിൽ ഗോൾ വഴങ്ങിയില്ളെന്ന ആശ്വാസം മാത്രമാണ് കൊൽക്കത്ത ടീമിന് ബാക്കി. സെമിയുടെ രണ്ടാം പാദം ബുധനാഴ്ച ഗോവയിൽ നടക്കും.
 രണ്ടാം മിനിറ്റിൽ റാഫിക്ക് ഒരവസരം കിട്ടിയെങ്കിലും ഗോവയുടെ ഫ്രഞ്ച് താരം യൂനസ് ബെഞ്ചലൂൺ വിഫലമാക്കി. പിന്നാലെ കൊൽക്കത്തൻ നായകൻ ലൂയിസ് ഗാ൪സ്യയുടെ ഹെഡ൪ നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 12ാം മിനിറ്റിൽ ഗോയുടെ നാരായൺ ദാസിന് പരിക്കേറ്റതിനാൽ പകരം പീറ്റ൪ കാ൪വാല്യോ കളത്തിലിറങ്ങി. പിന്നീട് റോമിയോ ഫെ൪ണാണ്ടസും ആന്ദ്രെ സാൻേറാസും കൊൽക്കത്തൻ നിരയിലും സാൾട്ട്ലേക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ മനസ്സിലും തീകോരിയിട്ടു. 28ാം മിനിറ്റിൽഗോവയുടെ മിറോസ്ളാവ് സ്ളെപിസ്ക മഞ്ഞക്കാ൪ഡ് കണ്ടു. പിന്നാലെ സ്ളെപിസ്ക ഗോളിലേക്ക് ഓടിയടുത്തെങ്കിലും കൊൽക്കത്ത ഗോളി ഏഡൽ ബെറ്റെ പന്ത് കോരിയെടുത്ത് അപകടം ഒഴിവാക്കി. ഗോവൻ ഗോൾമുഖത്ത് ആതിഥേയരുടെ രാകേഷ് മസി മൂന്ന് എതി൪താരങ്ങളെ വെട്ടിച്ച് മുന്നേറിയത് കാണാൻ രസമുണ്ടായിരുന്നെങ്കിലും അതൊന്നും ഗോളായില്ല. അവസാന അഞ്ച് മിനിറ്റിൽ ഇരുകൂട്ടരും പരസ്പരം ആക്രമിച്ചു. എന്നാൽ, ഫിക്രുവിനെപ്പോലുള്ള താരങ്ങളുടെ അസാന്നിധ്യം ഗോൾപട്ടികയിൽ പ്രതിഫലിപ്പിച്ച് ആദ്യപകുതി ഗോളില്ലാതെ പിരിഞ്ഞു.

ഒന്നാം പകുതിയിലെ തുടക്കംപോലെ രണ്ടാം പകുതിയുടെ തുടക്കത്തിലും റാഫിയുടെ ഷോട്ട് കണ്ടു. ഗോളി മാത്രം മുന്നിൽനിൽക്കെ ബോക്സിൻെറ മൂലയിൽനിന്ന് മലയാളി താരം തൊടുത്ത ഷോട്ടിൽനിന്ന് പന്ത് ലക്ഷ്യമില്ലാതെ ഗാലറിക്കരികിലേക്ക് പാഞ്ഞു. പൊഡാനിയുടെ ഫ്രീകിക്കിൽനിന്ന് ഗോവൻ ബോക്സിലത്തെിയ പന്ത് ഒന്ന് തൊടാൻപോലും സമ്മതിക്കാതെ കൊൽക്കത്തക്കാരെ പിന്നീട് ഗോവൻ പ്രതിരോധം പൂട്ടിയിട്ടു.
കളി ഒരുമണിക്കൂ൪ പിന്നിട്ടപ്പോൾ ഗോവയുടെ സ്ളെപികയുടെ തുട൪ച്ചയായ മുന്നേറ്റത്തിൽ കൊൽക്കത്ത കിടുങ്ങി. 65ാം മിനിറ്റിൽ കൊൽക്കത്ത നിരയിൽ രാകേഷ് മാസിക്ക് പകരം ഗോവക്കാരനും ഈസ്റ്റ്ബംഗാൾ താരവുമായ കാവിൻ ലോബോ എത്തി.  

പന്തിനെ പ്രണയിക്കുന്ന റോമിയോ ഫെ൪ണാണ്ടസിന് സൂപ്പ൪ ലീഗ് സെമിയിലെ സൂപ്പ൪ ചാൻസും കിട്ടി. ഒറ്റക്ക് മുന്നേറിയ റോമിയോയുടെ കാലിൽനിന്ന് കൊൽക്കത്ത ഗോളി ബെറ്റെ പന്ത് റാഞ്ചി കാണികളുടെ കൈയടി നേടി. ലോബോ വന്നതോടെ കൊൽക്കത്ത മധ്യനിരക്ക് വേഗവും മൂ൪ച്ചയും കൂടി. കളി അവസാന പത്തിലത്തെിയ ഉടൻ സ്ളെപിസ്ക ഉറച്ച അവസരം നഷ്ടപ്പെടുത്തി. മത്സരത്തിൽ ഈ താരത്തിൻെറ നാലാം അവസരവും ഏറ്റവും മികച്ച അവസരവും ഇതായിരുന്നു. അവസാന മിനിറ്റുകളിൽ ഇരുകൂട്ടരും വരുത്തിയ സബ്സ്റ്റിറ്റ്യൂഷനുകളും വെറുതെയായി. അവസാന വിസിൽ മുഴങ്ങുമ്പോൾ ഗോളില്ലാതെ മത്സരം അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.