നഗരത്തില്‍ കെട്ടിട നിര്‍മാണം തടഞ്ഞു

കോഴിക്കോട്: അനധികൃതമായി പണി നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് കെട്ടിട നിര്‍മാണപ്രവൃത്തി കോര്‍പറേഷന്‍ അധികൃതര്‍ തടഞ്ഞു. ഫ്രാന്‍സിസ് റോഡ് മേല്‍പാലത്തിനു താഴെ എലനാട്ടിക്കല്‍ ജോസഫ് ജോണിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മാണത്തിനെതിരെയാണ് നടപടി. മേല്‍പാലത്തിനു താഴെ റോഡരികിലാണ് നിര്‍മാണം. പഴകിയ കെട്ടിടത്തിന്‍െറ ജീര്‍ണിച്ച മേല്‍ക്കൂര മാറ്റാന്‍ നല്‍കിയ അനുമതിയുടെ മറവില്‍ രണ്ടാം നില പണിയുന്നുവെന്ന സമീപവാസിയായ ഫ്രാന്‍സിസ് റോഡ് ജമീലയുടെ പരാതിയിലാണ് നടപടി. നിര്‍മാണം അനധികൃതമാണെന്ന് കണ്ടത്തെിയതിനാല്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നു നിര്‍ദേശിച്ച് ശനിയാഴ്ച രാവിലെ കോര്‍പറേഷന്‍ അധികൃതര്‍ കെട്ടിടത്തില്‍ നോട്ടീസ് പതിക്കുകയായിരുന്നു. ഇതിനുശേഷവും പ്രവൃത്തി തുടര്‍ന്നതായി പരാതിക്കാര്‍ പറയുന്നു. എന്നാല്‍, സ്ഥലം വര്‍ഷങ്ങളായി തങ്ങള്‍ നികുതി അടക്കുന്നതാണെന്നും വീട് നിര്‍മാണത്തിന് ലഭിച്ച അനുമതിക്ക് അനുസൃതമായാണ് കെട്ടിട നിര്‍മാണമെന്നും ഇതുസംബന്ധമായ രേഖകള്‍ കൈവശമുണ്ടെന്നും ഉടമ ജോസഫ് ജോണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.