ലഹരി മുക്ത ഭാരതമാണ് തന്‍്റെ സ്വപ്നം: മോദി

ന്യൂഡൽഹി: ലഹരി മുക്ത ഭാരതമാണ് തൻറെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഹരിയുടെ ഉപയോഗമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു. 'മൻ കി ബാത്'എന്ന പേരിലുള്ള റേഡിയോ പ്രഭാഷണത്തിലെ മൂന്നാം ഭാഗത്തിലാണ് മോദിയുടെ പരാമ൪ശം. ലഹരിയുടെ ഉപയോഗം തടയാൻ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങൾക്ക് മാത്രമേ സാധിക്കുവെന്നും മോദി പറഞ്ഞു.

മയക്ക് മരുന്ന മാഫിയകളുടെ പണം തീവ്രവാദ പ്രവ൪ത്തനങ്ങൾക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും മോദി പ്രകടിപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മോദി ആഹ്വാനം ചെയ്തു. ലഹരിയുടെ ഉപയോഗത്തെ കുറിച്ച് ബോധവത്കരണ പരിപാടികൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.