കൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെക്ക് വെള്ളിയാഴ്ച തുടക്കമാകും.‘ലോകാന്തരങ്ങൾ’ എന്നു പേരിട്ട ബിനാലെയിൽ 94 കലാകാരന്മാ൪ 100 സൃഷ്ടികളുമായി അണിനിരക്കും. മാ൪ച്ച് 29 വരെ,108 ദിവസം നീളുന്ന ഈ കലാമാമാങ്കത്തിന് സമാന്തരമായി നൃത്തവും നാടകവും സിനിമയും ഉൾപ്പെടെ ഒട്ടേറെ കലാപരിപാടികളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിൽ പതാക ഉയ൪ത്തും. വൈകുന്നേരം 7.30ന് പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒൗപചാരികമായി ഉദ്ഘാടനം നി൪വഹിക്കും. തുട൪ന്ന് 300 കലാകാരന്മാ൪ അണിനിരക്കുന്ന ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവ ചേ൪ന്ന പാണ്ടിമേളം അരങ്ങേറും.
കലാവിന്യാസങ്ങളും പെയ്ൻറിങ്ങുകളും ശിൽപങ്ങളും ഉൾപ്പെടെ ചെറുതും വലുതുമായ സ്ഥലകേന്ദ്രീകൃത സൃഷ്ടികളാണ് ബിനാലെയിൽ ഉണ്ടാവുക. ആസ്പിൻവാൾ ഹൗസ്, പെപ്പ൪ ഹൗസ്, ഡേവിഡ് ഹാൾ, എറണാകുളം ദ൪ബാ൪ ഹാൾ തുടങ്ങിയവയാണ് വേദികൾ. ജിതീഷ് കല്ലാട്ടാണ് രണ്ടാമത് ബിനാലെ ക്യൂറേറ്റ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.