പെട്രോള്‍ പമ്പുകള്‍ക്ക് ഇനി 27 ശതമാനം ഒ.ബി.സി ക്വോട്ട

ന്യൂഡൽഹി: പെട്രോൾ പമ്പുകൾ അനുവദിക്കുമ്പോൾ ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗം) വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിക്കാൻ കേന്ദ്ര എണ്ണ മന്ത്രാലയം തീരുമാനിച്ചു. സുതാര്യത ഉറപ്പുവരുത്തുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ ലേലത്തിലൂടെയും മറ്റ് സ്ഥലങ്ങളിൽ നറുക്കെടുപ്പ് വഴിയും പമ്പുകൾ അനുവദിക്കാനും തീരുമാനിച്ചു.
പാചക വാതക ഡീല൪ഷിപ് അനുവദിക്കുന്നതിലും ഒ.ബി.സി ക്വോട്ട ഏ൪പ്പെടുത്തും. കഴിഞ്ഞ രണ്ടു-മൂന്നു മാസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികൾ 35,668 കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകളും 7000 കേന്ദ്രങ്ങളിൽ പാചക വാതക ഏജൻസികളും തുടങ്ങാൻ അപേക്ഷ ക്ഷണിച്ചിരുന്നു.
എസ്.സി, എസ്.ടി വിഭാഗത്തിന് 22.5 ശതമാനം സംവരണമുണ്ട്. ഒ.ബി.സി വിഭാഗത്തിന് സംവരണം ഏ൪പ്പെടുത്തുമ്പോൾ പൊതു വിഭാഗത്തിനുള്ള വിഹിതം 49.5 ശതമാനമായി കുറയും. കായിക താരങ്ങൾ, വിമുക്ത ഭടന്മാ൪, യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ എന്നിവ൪ക്കുള്ള സംവരണം ഈ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടും. 2012 ജൂലൈയിൽ യു.പി.എ സ൪ക്കാ൪ സംവരണത്തിന് തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായിരുന്നില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.