ബണ്ട്വാള്‍ സൗമ്യ വധം: പ്രതിക്ക് മരണം വരെ കഠിന തടവ്

മംഗളൂരു: ബണ്ട്വാൾ ബാൽത്തില വില്ളേജിലെ കാഷിക്കോടിയിൽ സൗമ്യയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ട പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
അഡീഷനൽ ഡിസ്ട്രിക്ട് സെഷൻ കോടതി (ആറ്) ജഡ്ജി പുഷ്പാഞ്ജലിദേവിയാണ് പ്രതി ഇരുപത്തഞ്ചുകാരനായ സതീഷിനെ ശിക്ഷിച്ചത്. 2013 ഫെബ്രുവരി 24 നാണ് സൗമ്യയെ ബാൽത്തിലയിലെ വനപ്രദേശത്തിനടുത്ത കുളത്തിനടുത്ത് മരിച്ച നിലയിൽ കണ്ടത്തെിയത്.
നി൪ധന കുടുംബാംഗമായിരുന്നു സൗമ്യ. മണിപ്പാലിലെ  സ്കൂളിൽ ജോലി ചെയ്യുകയായിരുന്ന സൗമ്യ സംഭവദിവസം നാട്ടിലേക്ക് വരാനായി പുറപ്പെട്ടതായിരുന്നു. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ആളില്ലാത്ത സ്ഥലത്തുവെച്ച് സതീഷ്  കൂടെ വരാൻ സൗമ്യയോട് ആവശ്യപ്പെട്ടു. എതി൪ത്ത സൗമ്യയെ ബലംപ്രയോഗിച്ച് വനപ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു.   
നാട്ടുകാരാണ് മൃതദേഹം കണ്ടത്തെിയത്. സതീഷ് സംശയാസ്പദമായ സാഹചര്യത്തിൽ  മേഖലയിൽ കറങ്ങിയിരുന്നുവെന്നും കുളത്തിൽ നനഞ്ഞ് കുളിച്ചു നിൽക്കുന്ന രീതിയിൽ കണ്ടെന്ന് സൂചന നൽകിയതും നാട്ടുകാരായിരുന്നു.
പിറ്റേ  ദിവസം തന്നെ പൊലീസ് സതീഷിനെ പിടികൂടി. സൗമ്യയുടെ സ്വ൪ണാഭരണവും ഇയാളിൽ നിന്ന് കണ്ടെടുത്തു.   25കാരനായ പ്രതിയെ ജീവപര്യന്തം തടവിന്  ശിക്ഷിച്ച് പതിനാലോ പതിനഞ്ചോ വ൪ഷത്തിനുശേഷം പുറത്തിറങ്ങിയാൽ സാക്ഷി പറഞ്ഞവ൪ക്കും മറ്റു പെൺകുട്ടികൾക്കും വൻവിപത്താവും എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി മരണം വരെ കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.  പിഴ തുക സൗമ്യയുടെ മാതാപിതാക്കൾക്ക് നൽകണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.