മഹീന്ദ രാജപക്സ തിരുമല ക്ഷേത്രം സന്ദര്‍ശിച്ചു

തിരുപ്പതി: ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സ ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വശ ക്ഷേത്രം സന്ദ൪ശിച്ചു.
 രണ്ടു ദിവസ തീ൪ഥാടന പരിപാടിയുടെ ഭാഗമായാണ് സന്ദ൪ശനം. പത്മാവതി ഗെസ്റ്റ് ഹൗസിലത്തെിയ അദ്ദേഹത്തെ വനംമന്ത്രി ബി. ഗോപാലകൃഷ്ണ റെഡ്ഡി, ദേവസ്വം അധികൃത൪, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തമിഴ് ഗ്രൂപ്പുകളുടെ പ്രതിഷേധം ഭയന്ന് റെനിഗുണ്ട, തിരുപ്പതി, തിരുമല എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയിൽ തമിഴ൪ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയ വിടുതലൈ ചിരുതൈകൾ കച്ചി പ്രവ൪ത്തകരെ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.