പെരിന്തൽമണ്ണ: സി.കെ. നായുഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ബറോഡക്കെതിരെ കേരളം വിജയപ്രതീക്ഷയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 157 എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച കേരളം രണ്ടാം ഇന്നിങ്സിൽ 116.2 ഓവറിൽ 326 റൺസ് എടുത്ത് എല്ലാവരും പുറത്തായി. ആദ്യ ഇന്നിങ്സിലെ 60 റൺസിൻെറ ലീഡ് അടക്കം കേരളം ഉയ൪ത്തിയ 387 റൺസ് ലക്ഷ്യം പിന്തുട൪ന്ന ബറോഡ മൂന്നാം ദിവസം കളി നി൪ത്തുമ്പോൾ 34 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുത്തിട്ടുണ്ട്. ഒരു ദിനവും എട്ടു വിക്കറ്റും ബാക്കി നിൽക്കെ 316 റൺസ് കൂടി വേണം ബറോഡക്ക് ജയിക്കാൻ. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ അക്ഷയ് കോടോത്ത് 69 ഉം അക്ഷയ് ചന്ദ്രൻ 55 ഉം സൽമാൻ നിസാ൪ പുറത്താകാതെ 58 റൺസും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.