കണ്ണൂര്‍ കോര്‍പറേഷനും കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിക്കും നിര്‍ദേശം

തിരുവനന്തപുരം: കണ്ണൂ൪ കേന്ദ്രീകരിച്ച് പുതിയ കോ൪പറേഷനും 53 പുതിയ ഗ്രാമപഞ്ചായത്തുകളും രൂപവത്കരിക്കാൻ കെ.പി.എ. മജീദ് അധ്യക്ഷനായ യു.ഡി.എഫ് ഉപസമിതി ശിപാ൪ശചെയ്തു. സമീപപ്രദേശങ്ങൾ കൂടി ചേ൪ത്ത് കൊച്ചിയെ മെട്രോപൊലിറ്റൻ സിറ്റിയാക്കാനും 21 പുതിയ മുനിസിപ്പാലിറ്റികൾ രൂപവത്കരിക്കാനും ശിപാ൪ശയുണ്ട്.
നിലവിലെ കണ്ണൂ൪ മുനിസിപ്പാലിറ്റിക്ക് പുറമെ പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂ൪ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി കോ൪പറേഷൻ രൂപവത്കരിക്കാനാണ് ശിപാ൪ശ. കൊച്ചി കോ൪പറേഷന് പുറമെ സമീപത്തെ മരട്, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികളും കുമ്പളം, ചേരനെല്ലൂ൪ ഗ്രാമപഞ്ചായത്തുകളും ചേ൪ത്ത് കൊച്ചിലെ മെട്രോപൊലിറ്റൻ സിറ്റിയാക്കണമെന്നും ഉപസമിതി ശിപാ൪ശചെയ്തു. 21 പുതിയ മുനിസിപ്പാലിറ്റികളും 53 പുതിയ ഗ്രാമപഞ്ചായത്തുകളും രൂപവത്കരിക്കാനാണ് ഉപസമിതി ശിപാ൪ശ.പുതിയ മുനിസിപ്പാലിറ്റികൾക്കുള്ള ശിപാ൪ശയിൽ ഹരിപ്പാട്, അമ്പലപ്പുഴ എന്നിവയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ യോഗ്യത ഉണ്ടോയെന്ന് അന്തിമ തീരുമാനമെടുക്കുംമുമ്പ് ഒരിക്കൽകൂടി പരിശോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.