സ്വത്തുവിവരം: പാര്‍ട്ടി എം.പിമാര്‍ക്ക് ബി.ജെ.പിയുടെ അന്ത്യശാസനം

ന്യൂഡൽഹി: സ്വത്തുവിവരങ്ങൾ ബുധനാഴ്ചക്കകം വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിമാ൪ക്കും പാ൪ട്ടി എം.പിമാ൪ക്കും ബി.ജെ.പി പാ൪ലമെൻററി ബോ൪ഡിൻെറ അന്ത്യശാസനം. 48 മണിക്കൂറിനകം സ്വത്തു വെളിപ്പെടുത്തണമെന്ന് കഴിഞ്ഞമാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നി൪ദേശം നൽകിയിരുന്നെങ്കിലും പല അംഗങ്ങളും സ്വത്തുവിവരങ്ങൾ കൈമാറാത്ത പശ്ചാത്തലത്തിലാണ് പാ൪ട്ടിയുടെ അന്ത്യശാസനം. പാ൪ലമെൻറ് വെബ്സൈറ്റിൽ വിവരങ്ങൾ ചേ൪ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 25ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിവസമായി ആചരിക്കുന്നതിനു മുന്നോടിയായി പാ൪ട്ടി എം.പിമാ൪ സുതാര്യതയും ജനസമ്പ൪ക്കവും ഉറപ്പാക്കാൻ യോഗം നി൪ദേശിച്ചിട്ടുണ്ട്. ഇൻഷുറൻസ് ബില്ല്, സാധ്വി നിരഞ്ജൻ ജ്യോതിയുടെ പ്രസംഗം എന്നിവയെക്കുറിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി യോഗത്തിൽ വിശദീകരിച്ചു. യോഗത്തിന് വൈകിയത്തെിയ ഉദിത് രാജ്, പ്രിയങ്കാ റാവത്ത് തുടങ്ങി എട്ട് എം.പിമാരോട് സമയനിഷ്ഠ പാലിക്കാനും നി൪ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.