റാഞ്ചി: ഝാ൪ഖണ്ഡിൽ രക്ഷപെടാൻ ശ്രമിച്ച അഞ്ച് വിചാരണ തടവുകാരെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥ൪ വെടിവെച്ച് കൊന്നു. കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ 17 തടവുകാ൪ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപെട്ട 12 പേ൪ക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
ദക്ഷിണ ഝാ൪ഖണ്ഡിലെ ചായിബാസ ജയിലിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് വാഹനത്തിലാണ് തടവുകാരെ ജയിൽ കവാടത്തിലത്തെിച്ചത്. ജയിലിൻെറ രണ്ടാം ഗേറ്റ് കടക്കുന്നതിന് മുമ്പ് തടവുകാ൪ ജയിൽ ഉദ്യോഗസഥ൪ക്കു നേരെ മുളക് പൊടി എറിയുകയായിരുന്നു. പ്രധാനകവാടത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചവ൪ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേ൪ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.