ആരോപണത്തില്‍ ഉറച്ച് നില്‍ക്കുമെങ്കില്‍ ഗണേഷിനെ പിന്തുണക്കും: വി.എസ്

തിരുവനന്തപുരം: മന്ത്രി ഇബ്രാഹീംകുഞ്ഞിനെതിരായ അഴിമതി ആരോപണത്തിൽ  ഗണേഷ് കുമാ൪ ഉറച്ചു നിന്നാൽ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. യു.ഡി.എഫ് സ൪ക്കാ൪ കൂടുതൽ അഴിമതിയിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

മറ്റ് അഴിമതി കേസുകൾ അന്വേഷിക്കുന്നത് പോലെ ഈ അഴിമതിയും അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഗണേഷ് കുമാ൪ ഉന്നയിച്ച ആരോപണങ്ങൾ ച൪ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ശക്തമായി ഉന്നയിച്ചപ്പോൾ പ്രതിപക്ഷം സഹകരിക്കുന്നില്ളെന്ന് പറഞ്ഞ് സഭ പിരിയുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.