വണ്ടൂര്‍: ജില്ലാ കേരളോത്സവം കലാകായിക മത്സരങ്ങളില്‍ 131 പോയന്‍റ് നേടി കൊണ്ടോട്ടി ബ്ളോക്ക് ജേതാക്കളായി. 100 പോയന്‍റ് നേടിയ പൊന്നാനി ബ്ളോക്കിനാണ് രണ്ടാംസ്ഥാനം. 88 പോയന്‍റ് നേടി അരീക്കോട് ബ്ളോക്ക് മൂന്നാം സ്ഥാനത്തത്തെി. വണ്ടൂര്‍ വി.എം.സി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി. ഖാലിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, പി. നാടിക്കുട്ടി, രവികുമാര്‍, എ. അബ്ദുല്‍ ലത്തീഫ്, കെ.കെ. സാജിത, കെ.എം. പ്രസീത, എം. ഉബൈദുല്ല, ഒ.കെ. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. മത്സര ഇനത്തില്‍ അവശേഷിക്കുന്ന ഫുട്ബാള്‍ തിങ്കളാഴ്ച വി.എം.സി ഗ്രൗണ്ടില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.