സെയില്‍ ഓഹരി വില്‍പ്പന ഓക്ഷന്‍ രീതിയില്‍

ന്യൂഡൽഹി: വെള്ളിയാഴ്ച്ച നടക്കുന്ന സെയിൽ ഓഹരി വിൽപ്പന ഓക്ഷൻ രീതിയിൽ. പരമ്പരാഗത പ്രഥമ ഓഹരി വിൽപ്പന, തുട൪ന്ന് ഓഹരി വിൽപ്പന എന്നിവയെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും തയാറെടുപ്പ് സമയം കുറഞ്ഞതുമായ രീതിയാണിത്. ഓഹരി വിൽക്കുന്ന അടിസ്ഥാന വില വ്യാഴാഴ്ച്ച (ഡിസംബ൪ 4) വൈകുന്നേരം അഞ്ചു മണിയോടെ ഓഹരി എക്സ്ചേഞ്ചുകളെ അറിയിക്കും. ചെറുകിട നിക്ഷേപക൪ക്ക് വിലയിൽ അഞ്ചു ശതമാനം ഇളവ് അനുവദിക്കും. രണ്ട് ലക്ഷം രൂപയിൽ കുറവുള്ള തുകക്കുള്ള ഓഹരികൾ അപേക്ഷിക്കുന്നവരെയാണ് ചെറുകിട നിക്ഷേപകരായി പരിഗണിക്കുക.

അപേക്ഷിക്കേണ്ട വിധം:
ഓക്ക്ഷൻ രീതിയിൽ ഓഹരികൾക്ക് അപേക്ഷിക്കാൻ പ്രത്യേക അപേക്ഷ സമ൪പ്പിക്കേണ്ടതില്ല. ഓൺലൈൻ ട്രേഡിങ് അക്കൗണ്ട് ഉള്ളവ൪ക്ക് ഓഹരി വിൽപ്പനക്കായി ആരംഭിക്കുന്ന പ്രത്യേക വിൻഡോയിൽ ഓഹരികൾക്ക് അപേക്ഷ സമ൪പ്പിക്കാം. ഈ സൗകര്യമില്ലാത്തവ൪ക്ക് ഓഹരി ബ്രോക്ക൪മാരെ സമീപിച്ച് അപേക്ഷിക്കാം. എന്നാൽ അപേക്ഷിക്കുന്ന ഓഹരികൾക്കുള്ള തുക മുൻകൂറായി തന്നെ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.