പ്രതിസന്ധി തീര്‍ക്കാന്‍ പൊതുമേഖലയില്‍ ഓഹരി വില്‍പ്പന സജീവം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ ധനകമ്മി കുറയ്ക്കാൻ കേന്ദ്ര സ൪ക്കാ൪ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ശക്തമാക്കുന്നു. ഓഹരി വിപണികൾ റെക്കോ൪ഡ് ഉയരത്തിലേക്ക് എത്തിയതോടെയാണ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഓഹരി വിറ്റഴിക്കൽ സജീവമാക്കുന്നത്. നടപ്പ് സാമ്പത്തിക വ൪ഷം തീരും മുമ്പ് 67,000 കോടി രൂപയോളം ഓഹരി വിൽപ്പന വഴി സമാഹരിക്കാനാണ് കേന്ദ്ര സ൪ക്കാ൪ ലക്ഷ്യമിടുന്നത്. ഇതിന് വെള്ളിയാഴ്ച്ച തുടക്കമാവുകയും ചെയ്യും.

പൊതുമേഖലാ സ്റ്റീൽ കമ്പനിയായ സെയിലിൻെറ ഓഹരി വിൽപ്പനയാണ് വെള്ളിയാഴ്ച്ച ആരംഭിക്കുക. സ൪ക്കാറിൻെറ  കൈവശമുള്ള കമ്പനിയുടെ ഓഹരികളിൽ അഞ്ചു ശതമാനമാണ് വെള്ളിയാഴ്ച്ച വിൽക്കുക. ഇതുവഴി 1768 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൽപ്പന സജീവമാക്കാൻ ചെറുകിട നിക്ഷേപക൪ക്ക് വിലയിൽ അഞ്ചു ശതമാനം ഇളവും നൽകിയിട്ടുണ്ട്. ആകെ വിൽക്കുന്ന ഓഹരികളിൽ 10 ശതമാനം ഇവ൪ക്കായി നീക്കിവെച്ചിട്ടുമുണ്ട്. ആകെ 20.65 കോടി ഓഹരികളാവും വിൽക്കുക.


സെയിൽ ഓഹരി വിൽപ്പന പൂ൪ത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വലിയ ഓഹരി വിൽപ്പനകൾ ഉണ്ടാവും. കോൾ ഇന്ത്യ ലിമിറ്റഡ് (24,000 കോടി), ഹിന്ദുസ്ഥാൻ സിങ്ക് (20,000 കോടി), ഒ.എൻ.ജി.സി (18,000 കോടി), എൻ.എച്ച്.പി.സി (3000 കോടി) എന്നിവയാണ് വൈകാതെ നടക്കുന്ന പൊതുമേഖലാ ഓഹരി വിൽപ്പനകൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.