കാട്ടാന അക്രമണത്തിൽ തകർന്ന അനീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ
കോതമംഗലം: കോട്ടപ്പടി വാവേലിയിൽ വീടിന് നേരെ കാട്ടനയാക്രമണം. കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകൾ തകർത്തു. വെള്ളിയാഴ്ച വെളുപ്പിനെ അഞ്ച് മണിയോടെയാണ് കാട്ടാനക്കൂട്ടം വാവേലിയിൽ ജനവാസ മേഖലയിൽ എത്തിയത്. ആറോളം ആനകൾ ഉണ്ടായിരുന്നു.
അതിൽ ഒരാനയാണ് അനീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അവശേഷിച്ച കൃഷികളും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ട്രഞ്ച് നിർമ്മിക്കാനുള്ള അനുമതി നൽകണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.