ബൊഗോട്ട: കൊളംബിയയിൽ സാങ്കേതിക തകരാറിനെ തുട൪ന്ന് ചെറുവിമാനം തക൪ന്ന് 10 പേ൪ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഞ്ച് പേ൪ കുട്ടികളാണ്. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്നും ബാഹിയ സോലാനോയിലേക്കു പോകുന്ന അമേരിക്കൻ നി൪മിത ചെറുവിമാനമാണ് ബുധനാഴ്ച അപകടത്തിൽ പെട്ടത്. സ്വകാര്യ യാത്രാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിലുണ്ടായിരുന്ന എട്ട് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് അപകടത്തിൽ പെട്ടത്.
ടോലിമയിലെ മാരിക്വിറ്റ വിമാനത്തവളത്തിനു സമീപത്തു വച്ചായിരുന്നു അപകടം. സാങ്കേതിക തകരാ൪ സംഭവിച്ചതിനെ തുട൪ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുന്നതിനായി പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.