ന്യൂഡൽഹി: ബാബരി മസ്ജിദ് ധ്വംസനത്തിന് അടുത്ത ദിവസം 22 വ൪ഷം തികയവെ അയോധ്യാ വിഷയം അമിതമായി രാഷ്ട്രീയവത്കരിക്കപ്പെടുന്നതിൽ ആദ്യകാല പരാതിക്കാരൻ മുഹമ്മദ് ഹാഷിം അൻസാരിക്ക് മനംമടുപ്പ്. ബാബരി മസ്ജിദിനുള്ളിൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചതിനെതിരെ 1959ൽ കേസു നൽകിയ ആളാണ് ഹാഷിം അൻസാരി. മസ്ജിദ് തക൪ത്ത ഭൂമിയിൽ നിലവിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നതിനാൽ ഇതൊരു അടഞ്ഞ വിഷയമാണെന്ന ഉത്ത൪പ്രദേശ് മന്ത്രിയും സമാജ്വാദി പാ൪ട്ടി നേതാവുമായ അസം ഖാൻെറ പ്രസ്താവനയത്തെുട൪ന്ന് മിതഭാഷിയും ശാന്തപ്രകൃതക്കാരനുമായ ഈ 92കാരൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത്തരമൊരു പ്രസ്താവന വഴി അസംഖാൻ ജനങ്ങളെ വഞ്ചിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം ഖാനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാത്തപക്ഷം കേസുമായി മുന്നോട്ടുപോകാൻ താനില്ളെന്നും പ്രഖ്യാപിച്ചു.
മസ്ജിദ് വിഷയം പറഞ്ഞ് വോട്ടുവാങ്ങിയാണ് അസംഖാൻ ആളായത്. മന്ത്രിയാകും മുമ്പ് സ്ഥിരമായി വന്നിരുന്ന ഖാൻ ഇപ്പോൾ ആ വഴിക്കുപോലും വരുന്നില്ല. ഹിന്ദു സമുദായത്തിൻെറ കണ്ണിലെ കരടായി, സകല പ്രതിബന്ധങ്ങളും സഹിച്ച് താൻ കേസു നടത്തുമ്പോൾ ബാബരി ആക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്ന ഖാൻ മുലായത്തിനൊപ്പം പോയി സമുദായത്തെ വിറ്റു ലാഭമുണ്ടാക്കി.
മാനോവിഷമത്തിനു പുറമെ ആരോഗ്യപ്രശ്നങ്ങളുമുള്ളതിനാൽ ബാബരി ധ്വംസന വാ൪ഷിക ദിനത്തിലെ പ്രതിഷേധ പരിപാടികളിൽ ഇക്കുറി പങ്കുചേരില്ളെന്നും അൻസാരി പറഞ്ഞു. അൻസാരിയുടെ അഭിപ്രായ പ്രകടനത്തെ കേസിൽനിന്നുള്ള പിന്മാറ്റമായി ഒരു വിഭാഗം മാധ്യമങ്ങൾ വ്യാഖ്യാനിച്ചതോടെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതികരണങ്ങളുമായി രംഗത്തത്തെി.
പിന്മാറ്റത്തെ സ്വാഗതം ചെയ്ത ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് ഇതോടെ മുസ്ലിംകളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ് വ്യക്തമായതായി അവകാശപ്പെട്ടു. എതി൪പ്പുകളില്ലാതെ രാമക്ഷേത്രം പണിയാനാകുമെന്നായിരുന്നു ബി.ജെ.പി നേതാവ് സിദ്ധാ൪ഥ് നാഥ് സിങ് പ്രതികരിച്ചത്. എന്നാൽ, അൻസാരി കേസിൽനിന്ന് പിന്മാറിയിട്ടില്ളെന്നും അദ്ദേഹം പിന്മാറിയാൽപോലും കേസ് തുടരുമെന്നും നടത്തിപ്പിൻെറ ചുമതലയുള്ള മുസ്ലിം പേഴ്സനൽ ലോ ബോ൪ഡ് വക്താവ് അഡ്വ. സഫ൪യാബ് ജീലാനി അറിയിച്ചു. കോടതിക്കു പുറത്ത് ഒത്തുതീ൪പ്പിനില്ളെന്ന് ബോ൪ഡ് വ്യക്തമാക്കിയതാണ്. കേസിലെ ആറു പരാതിക്കാരിൽ ഒരാളാണ് അൻസാരി. അതിനിടെ, അൻസാരി ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും അടിയന്തര അന്വേഷണം ആവശ്യമാണെന്നും ബി.എസ്.പി നേതാവ് മായാവതി പ്രതികരിച്ചു. എന്നാൽ, ഇത്ര വ൪ഷമായി കേസു നടത്തിയിട്ടും നീതിപീഠം നീതി നടപ്പാക്കാത്തതിൽ മനസ്സുമടുത്താവും അൻസാരിയുടെ പ്രഖ്യാപനമെന്നായിരുന്നു എൻ.സി.പി നേതാവ് മജീദ് മേമൻെറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.