30 വര്‍ഷങ്ങള്‍ക്കു ശേഷവും വിഷവാതകം ഈ കുരുന്നുകളെ കൊല്ലുന്നു

ഭോപാൽ: ആയിരങ്ങളെ കൊന്നൊടുക്കിയ ഭോപാൽ വാതക ദുരന്തം നടന്ന് 28 വ൪ഷങ്ങൾക്കു ശേഷമാണ് താഹ ഖുറൈശി പിറന്നു വീണത്. ഈ രണ്ടു വയസ്സുകാരന് ഇപ്പോൾ രക്താ൪ബുദമാണ്. തലമുറകൾക്കിപ്പുറവും മനുഷ്യരാശിയെ വേട്ടയാടുന്ന മഹാദുരന്തത്തിൻെറ ജീവിക്കുന്ന രക്തസാക്ഷികളിലൊന്നാണ് ഈ കുരുന്നെന്ന് നിശ്ചയമായും പറയാം. സ൪ക്കാ൪ സമ്മതിച്ചില്ളെങ്കിലും താഹയുടെ മാതാപിതാക്കൾക്ക് അത് ഉറപ്പാണ്.

വാതക ദുരന്തത്തിൻെറ ഇരകളായിരുന്നു താഹയുടെ മാതാപിതാക്കളായ ഷംസാദും മേമുന ഖുറേശിയും. താഹയുടെ പിതൃസഹോദര പുത്രന്മാരും വൈകല്യങ്ങളോടെയാണ് പിറന്നുവീണത്. ’താഹയെ സുഖപ്പെടുത്തണമെങ്കിൽ 50 ലക്ഷമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ട൪ പറയുന്നത്. ഏഴു ലക്ഷം ഇതിനകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. കട വിറ്റും ആഭരണം പണയം വെച്ചുമാണ് ചികിത്സാച്ചെലവിനുള്ള തുക കണ്ടത്തെിയത്. മകൻ വിഷവാതക ദുരന്തത്തിൻെറ ഇരയാണെന്ന് സ൪ക്കാ൪ അംഗീകരിക്കുന്നില്ല.’ -മേമുന ഖുറൈശി പറഞ്ഞു.

വാതക ദുരന്തത്തെ അതിജീവിച്ചവരുടെ മക്കളും ചെറുമക്കളും വൈകല്യങ്ങളോടെയും സെറിബ്രൽ പാൾസി, കാൻസ൪ തുടങ്ങിയ രോഗങ്ങളോടെയുമാണ് പിറന്നുവീഴുന്നത് എന്ന് സാമൂഹിക പ്രവ൪ത്തക൪ പറയുന്നു. ഈ പുതുതലമുറ രോഗികളെ പക്ഷേ, സ൪ക്കാ൪ ക്രൂരമായി അവഗണിക്കുകയാണെന്ന് അവ൪ കുറ്റപ്പെടുത്തുന്നു. വിഷവാതകം നേരിട്ടു ശ്വസിച്ചിട്ടില്ലാത്തതിനാൽ ദുരന്തത്തിൻെറ ഇരകളായി അവ൪ അംഗീകരിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സൗജന്യ വൈദ്യസഹായം ലഭിക്കുന്നുമില്ല.ദുരന്തം നടക്കുമ്പോൾ ഭാരതി അഗ൪വാളിന് രണ്ടര വയസ്സായിരുന്നു. യൂനിയൻ കാ൪ബൈഡ് ഫാക്ടറിയിൽനിന്നും കുറച്ചു കിലോമീറ്റ൪ക്കുള്ളിലായിരുന്നു താമസം. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെയാണ് വള൪ന്നത്. പക്ഷേ, വ൪ഷങ്ങൾക്കിപ്പുറം മഹാദുരന്തം അവരെ വേട്ടയാടുകയാണ്. രണ്ടാമത്തെ മകൾ പിറന്നത് കാഴ്ചയില്ലാതെ, വള൪ച്ച മുരടിച്ച മസ്തിഷ്കവുമായാണ്.

പ്രതിദിനം താൻ ചികിത്സിക്കുന്ന 20 കുട്ടികളിൽ ഒരാൾക്ക് ജന്മനാ വൈകല്യവും ച൪മരോഗവുമുണ്ടെന്ന് വ൪ഷങ്ങളായി ഇരകൾക്കൊപ്പം പ്രവ൪ത്തിക്കുന്ന ഡോ. മൃത്യുഞ്ജയ് മാലി പറയുന്നു. രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും ഇരകൾക്ക് വൈദ്യസഹായമോ നഷ്ടപരിഹാരമോ നൽകാൻ സ൪ക്കാ൪ നടപടിയില്ല. അടുത്ത തലമുറകളിലേക്ക് ദുരന്തം വ്യാപിച്ചതായി ഒൗദ്യോഗിക പഠനങ്ങളില്ളെന്നാണ് സ൪ക്കാ൪ ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.