ന്യൂഡൽഹി: മുസ്ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽ മുസ്ലിംകളായ വിചാരണത്തടവുകാ൪ കൂടുതലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാ൪ഥിഭായ് ചൗധരി. വിചാരണത്തടവുകാരിൽ കൂടുതലും മുസ്ലിംകളും ദലിതരും ഗോത്രവ൪ഗക്കാരുമാണെന്ന വസ്തുത സംബന്ധിച്ച് നടന്ന ചൂടേറിയ സംവാദത്തിനിടെയാണ് മന്ത്രിയുടെ വിവാദ പരാമ൪ശം.
ജനസംഖ്യയുടെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ ജയിലുകളിൽ മുസ്ലിംകളും ദലിതരും ആദിവാസികളും കൂടുതലുള്ളത് എന്തുകൊണ്ടെന്ന ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻെറ അസദുദ്ദീൻ ഉവൈസിയാണ് ചോദ്യമുയ൪ത്തിയത്. ‘മൊത്തം 2.78 ലക്ഷം വിചാരണത്തടവുകാരിൽ 1.48 ലക്ഷം പേ൪ മുസ്ലിംകളും പട്ടികജാതി, പട്ടികവ൪ഗക്കാരുമാണ്. രാജ്യത്തിൻെറ മൊത്തം ജനസംഖ്യയുടെ 38.8 ശതമാനം മുസ്ലിംകളും ദലിതരും ആദിവാസികളുമാണ്.’ പക്ഷേ, വിചാരണത്തടവുകാരുടെ 53 ശതമാനവും ഇവരാണ് എന്നതും ഒരു വസ്തുതയാണെന്ന് മറുപടിയിൽ മന്ത്രി വിശദീകരിച്ചു.
നിയമനി൪വഹണ ഏജൻസികളുടെ അപകടകരമായ പക്ഷപാതിത്വമാണ് ഈ സ്ഥിതിവിവരക്കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഉവൈസി പറഞ്ഞു. എം.പിയുടെ പ്രസ്താവനക്കെതിരെ ഭരണകക്ഷി അംഗങ്ങൾ രംഗത്തുവന്നു. ആഭ്യന്തരമന്ത്രാലയം നൽകിയ വസ്തുതകൾക്ക് വ൪ഗീയനിറം കൊടുക്കുകയാണ് ഉവൈസിയെന്ന് അവ൪ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.