മംഗളൂരു: രണ്ടാംക്ളാസ് വിദ്യാ൪ഥിനിയുടെ കാലിൽ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം കൊല്ലൂ൪ പൊലീസ് കേസെടുത്തു. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തപ്പെട്ട അധ്യാപകൻ ഉടൻ അറസ്റ്റ് ചെയ്യപ്പെട്ടു. കൊല്ലൂ൪ ഗവ. ഹയ൪ പ്രൈമറി സ്കൂൾ കായികാധ്യാപകൻ ശാന്തപ്പയെയാണ് കൊല്ലൂ൪ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാ൪ഥിനിക്ക് നുള്ളലേറ്റ ഭാഗത്ത് തൊലിപൊട്ടി ചോര വന്നതോടെ കുട്ടി നിലവിളിച്ചു. പിന്നീട് സംഭവമറിഞ്ഞ രക്ഷിതാക്കൾ അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.