മലപ്പുറം: ജില്ലയില്‍ 2001 മുതല്‍ നിലവാരം ഉയര്‍ത്തിയ അപ്ഗ്രേഡ് ചെയ്ത ആശുപത്രികളില്‍ നിശ്ചിത സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് നിയമനം നടത്തിയിട്ടില്ലാത്ത വിഷയം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. ജില്ലയിലെ താലൂക്ക്-വില്ളേജ് ഓഫിസുകളില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനായി പട്ടിക തയാറാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി വാട്ടര്‍ അതോറിറ്റിക്ക് എം.എല്‍.എമാര്‍ നല്‍കുന്ന ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതിന് എസ്റ്റിമേറ്റുകള്‍ കാലതാമസമില്ലാതെ തയാറാക്കി നല്‍കണമെന്നും പി. ഉബൈദുല്ല എം.എല്‍.എ നിര്‍ദേശിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് അസോ. ജില്ലാ സെക്രട്ടറി എം. അബ്ദുല്ലക്കുട്ടി, ഗ്രാമപഞ്ചായത്ത് അസോ. ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, മന്ത്രി അബ്ദുറബ്ബിന്‍െറ പ്രതിനിധി ഹനീഫ പുതുപ്പറമ്പ്, മന്ത്രി എ.പി. അനില്‍കുമാറിന്‍െറ പ്രതിനിധി കെ.സി. കുഞ്ഞിമുഹമ്മദ്, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി അമീന്‍ ഷീനത്ത്, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, പ്ളാനിങ് ഓഫിസര്‍ പി. ശശികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.