ബംഗളൂരു: അവ്യക്തതക്ക് വിരാമമിട്ട് ഞായറാഴ്ച ബംഗളൂരുവിൽ നടക്കാനിരുന്ന ചുംബനസമരം മറ്റൊരു തീയതിയിലേക്ക് മാറ്റി. വിവിധ സംഘടനകളുമായി കൂടിയാലോചന നടത്തിയശേഷം പൊലീസിന് പുതിയ നി൪ദേശം സമ൪പ്പിക്കുമെന്നും സംഘാടക൪ അറിയിച്ചു. ശനിയാഴ്ച സിറ്റി പൊലീസ് കമീഷണ൪ എം.എൻ.
റെഡ്ഡിയെ നേരിട്ടുകണ്ടശേഷമാണ് സംഘാടക൪ സമരം മാറ്റിവെച്ചത്. പരിപാടിയുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി സിറ്റി പൊലീസ് കമീഷണ൪ക്ക് കൈമാറിയിട്ടുണ്ട്.
പൊലീസിൻെറ മറുപടി ലഭിക്കുന്ന മുറക്ക് സമരത്തിൻെറ തീയതി പിന്നീട് തീരുമാനിക്കുമെന്നും സംഘാടക൪ അറിയിച്ചു. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനു പുറമെ നിരവധി സംഘടനകളിൽനിന്ന് ഭീഷണിപ്പെടുത്തുന്ന കത്തുകളും മറ്റും സംഘാടക൪ക്ക് ലഭിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റിയതെന്നാണ് അറിയുന്നത്.
ഭരണഘടന പൗരന് ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് സംരക്ഷണം നൽകണമെന്ന് സംഘാടക൪ പൊലീസിനോട് ആവശ്യപ്പെട്ടു. ചുംബന സമരത്തിന് അനുമതി നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും സംഘാടക൪ പറഞ്ഞു. അതിനിടെ, പരിപാടിയുടെ സംഘാടകരിലൊരാളായ രചിത തനേജ ഭീഷണി ഭയന്ന് പരിപാടിയിൽനിന്ന് പിന്മാറി. ബംഗളൂരു ടൗൺഹാളിനു സമീപത്താണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.