കിം ജോങ് ഉന്നിന്‍െറ ഇളയ സഹോദരിയും അധികാരത്തിലേക്ക്

പ്യോങ്യാങ്: ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉന്നിൻെറ ഇളയ സഹോദരിയും അധികാര പദവിയിലേക്ക്. ഇതോടെ രാജ്യം സമ്പൂ൪ണ കുടുംബാധിപത്യത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.
കിം ജോങ് ഉന്നിൻെറ സഹോദരി ഇതുവരെ ഒരു അധികാര പദവിയും വഹിച്ചിരുന്നില്ല. കിം യോ ജോങ്ങിന് ഭരണകക്ഷിയായ വ൪ക്കേഴ്സ് പാ൪ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വൈസ് ഡിപാ൪ട്മെൻറ് ഡയറക്ട൪ പദവിയാണ് നൽകിയിരിക്കുന്നത്. ഇത്  സ൪ക്കാ൪ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.
2011ൽ പിതാവിൻെറ മരണവേളയിലാണ് കിം യോ ജോങ് ആദ്യമായി പരസ്യവേദിയിൽ പ്രത്യക്ഷപ്പെട്ടത്.  കിമ്മിൻെറ കുടുംബമാണ് ആറു ദശാബ്ദത്തിലേറെയായി രാജ്യം ഭരിക്കുന്നത്. കിം യോ ജോങ്ങിനെ മുമ്പ് വടക്കൻ കൊറിയയുടെ ഭരണാധികാരിയായിരുന്ന പിതാവ് സിങ് ജോങ്ങിൻെറ സഹോദരി കിം ക്യോങ് ഹുയിയുമായിട്ടാണ് രാഷ്ട്രീയ നിരീക്ഷക൪ ഉപമിക്കുന്നത്. ഇവ൪ വ൪ഷങ്ങളോളം സഹോദരൻെറ നിഴൽപോലെ പിന്തുട൪ന്ന് പാ൪ട്ടിയിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഡിസംബ൪ മുതൽ പൊതുവേദികളിൽനിന്ന് കിം ക്യോങ് ഹുയി അപ്രത്യക്ഷയായി. ഭ൪ത്താവിനെ വഞ്ചനയുൾപ്പെടെ കുറ്റത്തിന് ഭരണകൂടം വധശിക്ഷക്ക് വിധേയമാക്കിയ ശേഷമായിരുന്നു ഇത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.