തായ് ലന്‍ഡില്‍ വാടക ഗര്‍ഭത്തിന് ഭാഗിക വിലക്ക്

ബാങ്കോക്: തായ്ലൻഡിൽ വാടക ഗ൪ഭത്തിന് ഭാഗിക വിലക്കേ൪പ്പെടുത്തുന്ന നിയമത്തിന് പാ൪ലമെൻറിൻെറ അംഗീകാരം. വാണിജ്യാടിസ്ഥാനത്തിൽ വാടക ഗ൪ഭ ധാരണം നടത്തുന്നതിനാണ് നിയമം മൂലം നിരോധമേ൪പ്പെടുത്താൻ സ൪ക്കാ൪ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി യിങ്ലക് ഷിനാവത്രയിൽനിന്നും അധികാരം പിടിച്ചെടുത്ത് സൈന്യം രൂപവത്കരിച്ച പുതിയ പാ൪ലമെൻറിൽ ഇതുസംബന്ധിച്ച് നടന്ന വോട്ടെടുപ്പിൽ 177 പേ൪ നിയമത്തെ അനുകൂലിച്ചു.
രാജ്യത്ത് വാടക ഗ൪ഭധാരണം മൂലമുണ്ടാകുന്ന സാമൂഹികപ്രശ്നങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് സ൪ക്കാ൪ നടപടി. ആഗസ്റ്റിൽ, ആസ്ട്രേലിയൻ ദമ്പതികൾ തങ്ങൾക്ക് വാടക ഗ൪ഭത്തിൽ പിറന്ന ആൺകുഞ്ഞിന് ഡോൺ സിൻഡ്രോം ആണെന്ന കാരണത്താൽ ഉപേക്ഷിച്ച സംഭവം രാജ്യത്ത് വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു. തായ്ലൻഡിൽ ഒരു ജപ്പാൻ പൗരൻ വാടക മാതാവിലൂടെ ഒമ്പത് കുട്ടികളുടെ പിതാവായതും വാ൪ത്തയായിരുന്നു.
 ഈ സാഹചര്യത്തിലാണ് വാടക ഗ൪ഭ ധാരണത്തിന് നിയന്ത്രണമേ൪പ്പെടുത്താൻ സ൪ക്കാ൪ തീരുമാനിച്ചത്.
തായ്ലൻഡ് മെഡിക്കൽ കൗൺസിലിൻെറ രേഖകൾ അനുസരിച്ച്, വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗ൪ഭത്തിന് 1997ൽ തന്നെ, നിരോധമുണ്ട്. ദമ്പതികൾക്ക് രാജ്യത്തുനിന്നും വാടക മാതാവിനെ ലഭിക്കണമെന്നുണ്ടെങ്കിൽ, നിയമപരമായ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. എന്നാൽ, ഈ നിയമങ്ങളെയെല്ലാം നോക്കുകുത്തിയാക്കി, വാടക അമ്മമാരെ തേടി ലോകത്തിൻെറ പലഭാഗങ്ങളിൽനിന്നും ആളുകൾ തായ്ലൻഡിൽ എത്താറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.