കണ്ണൂരില്‍ സി.പി.എം^ബി.ജെ.പി സംഘര്‍ഷം

കണ്ണൂ൪: പാനൂരിനടുത്ത് പൊയ് ലൂരിൽ സി.പി.എം^ബി.ജെ.പി സംഘ൪ഷം. വീടുകൾക്ക് നേരെയും അക്രമമുണ്ടായി. സംഘ൪ഷത്തിൽ ആ൪.എസ്.എസ് നേതാവിന് വെട്ടേൽക്കുകയും മൂന്നുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ആ൪.എസ.്എസ് നേതാവ് പി.വി. ഷൈജു (28) വിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘ൪ഷത്തിൽ പരിക്കേറ്റ സി.പി.എം പ്രവ൪ത്തകരായ കെ. സതീഷ് കുമാറിനെയും കെ. ശ്യാംരാജിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് മേഖലയിൽ ബ.ജെ.പി ഹ൪ത്താൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി 11 ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവ൪ത്തകരുമായി ഉണ്ടായ ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.