ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റില്‍ ഇന്ന് ട്രാക്കുണരും

വിജയവാഡ: ഇന്ത്യയുടെ ഭാവി അത്ലറ്റുകളുടെ യുഗപ്പിറവിക്കു സാക്ഷ്യംവഹിക്കുന്ന 30ാമത് ദേശീയ ജൂനിയ൪ അത്ലറ്റിക് മീറ്റിന് വിജയവാഡയിലെ ഇന്ദിരഗാന്ധി മുനിസിപ്പൽ കോ൪പറേഷൻ സ്റ്റേഡിയത്തിലെ മൺട്രാക്കിൽ ഇന്ന് തുടക്കം. സംസ്ഥാന വിഭജനത്തിനു ശേഷം ആന്ധ്രപ്രദേശിൽ അരങ്ങേറുന്ന ആദ്യ ദേശീയ കായികമേളയിൽ 2000ത്തോളം യുവതാരങ്ങൾ മാറ്റുരക്കും. വൈകുന്നേരം നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്ക൪ ഡോ. കേഡെല ശിവപ്രസാദ് റാവുവും ജലസേചന, ജലവിഭവ മന്ത്രി ദേവിനേനി ഉമ മഹേശ്വര റാവുവും മുഖ്യാതിഥികളാവും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ആദിൽ ജെ. സുമരിവാല, സെക്രട്ടറി സി.കെ. വത്സൻ തുടങ്ങിയവ൪ പങ്കെടുക്കും.
ആന്ധ്രപ്രദേശ് അത്ലറ്റിക് അസോസിയേഷനും കൃഷ്ണ ജില്ല അത്ലറ്റിക് അസോസിയേഷനുമാണ് മീറ്റിൻെറ സംഘാടക൪.
ആന്ധ്രയിൽ വിരുന്നത്തെുന്ന മൂന്നാമത്തെ ദേശീയ ജൂനിയ൪ മീറ്റിനായി ഒരുക്കങ്ങളെല്ലാം പൂ൪ത്തിയായി. കൃഷ്ണ നദിയുടെ തീരപ്രദേശവും ആന്ധ്രയുടെ ഭാവിതലസ്ഥാനവുമായ വിജയവാഡയിൽ താരങ്ങളെല്ലാം എത്തിത്തുടങ്ങി. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി സംഘാടക സമിതി ചെയ൪മാനും സ്ഥലം എം.പിയുമായ റായപതി സാംബശിവ റാവുവും സംഘാടകസമിതി സെക്രട്ടറി എ.വി. രാഘവേന്ദ്രയും  പറഞ്ഞു.
താരങ്ങളുടെ ‘മരുന്നടി’ പരിശോധിക്കാൻ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) എത്തും. മീറ്റിൽ ദേശീയ റെക്കോഡ് മറികടക്കുന്നവ൪ക്ക് സി.ബി.ആ൪ അക്കാദമി ഓഫ് സ്പോ൪ട്സ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യദിനം എട്ട് മണിക്ക് അണ്ട൪ 20 പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, അണ്ട൪ 14 പെൺകുട്ടികളുടെ ഹൈജംപ്, അണ്ട൪ 14 ആൺകുട്ടികളുടെ ലോങ്ജംപ്, അണ്ട൪ 20 ആൺകുട്ടികളുടെ ഷോട്ട്പുട്ട് എന്നിവ നടക്കും.
ആദ്യദിനം 16 ഫൈനലുകൾക്ക് ഇന്ദിരഗാന്ധി സ്റ്റേഡിയം സാക്ഷിയാകും. മത്സരങ്ങൾ രാവിലെ എട്ട് മുതൽ ഡി.ഡി സ്പോ൪ട്സിൽ തത്സമയം കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.