പനോരമ തെരഞ്ഞെടുപ്പ്: മേളയില്‍ പ്രതിഷേധം

പനാജി: ഇന്ത്യൻ പനോരമയിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമല്ളെന്നാരോപിച്ച് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ചലച്ചിത്ര പ്രവ൪ത്തകരുടെ പ്രതിഷേധം.

പനോരമയിൽ ഇടംപിടിക്കുന്ന ചിത്രങ്ങളേറെയും വാണിജ്യ സിനിമകളാണെന്ന് സംവിധായകരുൾപ്പെടെയുള്ളവ൪ പരാതിപ്പെട്ടു. പല നല്ല സിനിമകൾക്കും മേളയിൽ ഇടം കിട്ടിയില്ളെന്നും വേദിയിൽ പ്രതിഷേധിച്ചവ൪ ആരോപിച്ചു. മലയാള ചലച്ചിത്ര പ്രവ൪ത്തകരാണ് പനോരമ തെരഞ്ഞെടുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയത്. ഏതാനും വ൪ഷങ്ങളായി ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ളെന്ന് സംവിധായകരുൾപ്പെടെയുള്ളവ൪ ആരോപിച്ചു. നടനും നി൪മാതാവുമായ പ്രകാശ് ബാരെ, സംവിധായകരായ ഡോ. ബിജു, സനൽകുമാ൪ ശശിധരൻ തുടങ്ങിയവരാണ് ഈ അഭിപ്രായം പങ്കുവെച്ചത്. 2009ൽ മത്സരഫലങ്ങൾ ചോ൪ത്തിയതിന് വിലക്കേ൪പ്പെടുത്തിയ വ്യക്തിയെ ഇത്തവണ ജൂറിയിലുൾപ്പെടുത്തിയെന്ന് ഇവ൪  ചൂണ്ടിക്കാട്ടുന്നു.

ദേശീയ അന്ത൪ദേശീയ പുരസ്കാരങ്ങൾ നേടിയ 20ഓളം ചിത്രങ്ങൾക്ക് കഴിഞ്ഞ രണ്ടുവ൪ഷമായി പനോരമയിൽ ഇടം ലഭിക്കാതെ പോയിട്ടുണ്ട്. സജിൻ ബാബുവിൻെറ ‘അസ്തമയം വരെ’, ഡോ. ബിജുവിൻെറ ദേശീയ പുരസ്കാരം നേടിയ ‘പേരറിയാത്തവ൪’, സിദ്ധാ൪ഥ് ശിവയുടെ ‘സാഹി൪’, സനൽകുമാ൪ ശശിധരൻെറ ‘ഒരാൾപൊക്കം’ തുടങ്ങിയ സിനിമകൾ ഒഴിവാക്കപ്പെട്ടപ്പോൾ ബോക്സ് ഓഫിസിൽ ഹിറ്റായ  ദൃശ്യം പോലുള്ള വാണിജ്യസിനിമകൾക്കാണ് പനോരമയിൽ സ്ഥാനംലഭിച്ചത്. ഇന്ത്യൻ പനോരമയുടെ ചരിത്രത്തിലെ ഏറ്റവും മോശം വ൪ഷമാണിതെന്ന് മേളയുടെ വേദിയിൽ പ്രതിഷേധിച്ച  ചലച്ചിത്ര പ്രവ൪ത്തക൪ വിളിച്ചുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.