സദാചാര പൊലീസിനെതിരെ മോഹന്‍ലാല്‍

ആൺ-പെൺ സൗഹൃദങ്ങളെ നാം ഇപ്പോഴും പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണ് സമീപിക്കുന്നതെന്ന് നടൻ മോഹൻലാൽ. തൻെറ ബ്ലോഗിലാണ് സദാചാര പൊലീസിനെയും ചുംബന സമരത്തെയും പറ്റി മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്. ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം നമ്മുടെ നാട്ടിൽ മാത്രമേ നടക്കൂ. സദാചാരം എന്ന് പറഞ്ഞ് മലയാളികൾ പല അക്രമണങ്ങളും നടത്തുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ സാക്ഷരരെന്ന് ഞെളിയുന്ന നമ്മൾ ഇത്രയും വൈകൃതത്തോടെ സദാചാരപ്പൊലീസാകുന്നത് ലജ്ജാകരമാണെന്നും ലാൽ പറയുന്നു.

സ്ത്രീക്കും പുരുഷനും ഇടയിൽ സെക്സ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് കരുതുന്ന ഏകസമൂഹം മലയാളികളാണ്. സൗഹൃദം, നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ-പുത്ര ഭാവം എന്നിവയെല്ലാമുണ്ട്. ഇതൊന്നും മലയാളിക്ക് അറിയുകയില്ല.

ലൈംഗികത എന്താണെന്നും മലയാളികൾക്ക് അറിയില്ല. കടത്തിണ്ണയിൽ കിടക്കുന്ന മൂന്നു വയസ്സുകാരിയെയും അമ്മയോളം പ്രായമുള്ളവരെയും പീഡിപ്പിക്കുന്നതാണ് മലയാളിയുടെ ലൈംഗികതയെന്നും മോഹൻലാ൪ വിമ൪ശിക്കുന്നു.

സദാചാരത്തിന് കാവലാളാകുന്ന രാഷ്ട്രീയ പാ൪ട്ടികളും നേതാക്കളാരും തന്നെ ഇത്രയും വീര്യത്തോടെ പൊതുപ്രശ്നങ്ങളിൽ ഇടപെടുന്നത് കണ്ടിട്ടില്ല. വ്യക്തമായ നിയമസംവിധാനങ്ങളുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയ നേതാക്കളോ മതനേതാക്കളോ അല്ല നിയമപാലക൪. ഒരു തലമുറയുടെ ജീവിതം നിശ്ചയിക്കേണ്ടത് ഇക്കൂട്ടരല്ല്ള. ചുംബിക്കാനും ചുംബിക്കാതിരിക്കാനും ഓരോരുത്ത൪ക്കും അവകാശമുണ്ട്. എന്നാൽ എൻെറ കൺമുമ്പിൽ വെച്ച് ചുംബിക്കരുതെന്ന് പറയാൻ എനിക്ക് അവകാശമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്ന് ഞാനാണ് മാറിപ്പോകേണ്ടതെന്നും അതാണ്  മാന്യതയും മര്യാദയുമെന്നും ലാൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.