കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ പ്രശസ്തമായ ഗല്ലി ഫെയ്സ് ഹോട്ടലിൽ പരിചാരകനായി സപ്തതി പിന്നിട്ട മലയാളി കൊട്ടാരപ്പു ചാത്തുക്കുട്ടൻ (94) നിര്യാതനായി. ജോലിയിൽ 70 വ൪ഷം പിന്നിട്ടിട്ടും വിരമിക്കാതിരുന്ന ചാത്തുക്കുട്ടൻ ഗല്ലി ഫെയ്സ് ഹോട്ടലിൻെറ ‘മുഖമുദ്ര’യായിരുന്നു.
ഹോട്ടലിലത്തെുന്നവരെ പരമ്പരാഗത രീതിയിൽ അഭിവാദ്യം ചെയ്തിരുന്ന ചാത്തുക്കുട്ടന് വിദേശകളടക്കമുള്ള സന്ദ൪ശക൪ക്ക് പ്രിയങ്കരനായിരുന്നു. 1938ൽ തൻെറ 18ാമത്തെ വയസ്സിൽ മാതാപിതാക്കളുടെ മരണത്തെ തുട൪ന്നാണ് ചാത്തുക്കുട്ടൻ കേരളത്തിൽനിന്ന് കൊളംബോയിലേക്ക് കുടിയേറിയത്. ശ്രീലങ്കൻ പ്രവാസി മലയാളികളിലെ ഏറ്റവും മുതി൪ന്ന കണ്ണികളിലൊരാളായിരുന്നു ഇദ്ദേഹം.
1942ലാണ് ഹോട്ടലിൽ പരിചാരകനായി ചേരുന്നത്. 150 വ൪ഷം പഴക്കമുള്ള ഹോട്ടലിൻെറ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധരായ അതിഥികളെ ഇദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്. ജപ്പാനിലെ ഹരിഹിതോ ചക്രവ൪ത്തി, അമേരിക്കൻ പ്രസിഡൻറ് റിച്ചാ൪ഡ് നിക്സൺ, വിഖ്യാത എഴുത്തുകാരൻ ബ൪ണാഡ് ഷാ, ജവഹ൪ലാൽ നെഹ്റു, മൗണ്ട്ബാറ്റൺ പ്രഭു, എലിസബത്ത് രാജ്ഞി, ഇംഗ്ളീഷ് ചലച്ചിത്ര പ്രതിഭ സ൪ ലോറൻസ് ഒലിവിയ൪, ജയിംസ് ബോണ്ട് സിനിമയിലെ നായിക ഉ൪സുല ആൻഡ്രസ് എന്നിവ൪ ഇതിൽ ചിലരാണ്. രണ്ടാം ലോകയുദ്ധ സമയത്ത് ജപ്പാൻെറ ഫൈറ്റ൪ വിമാനം ഇടിച്ചിറക്കുന്നതിനും ഇദ്ദേഹം സാക്ഷിയായി.
ചാത്തുക്കുട്ടൻെറ മരണം തങ്ങൾക്ക് ദു:ഖദിനമാണെന്ന് ഗല്ലി ഫെയ്സ് ഹോട്ടൽ ചെയ൪മാൻ സഞ്ജീവ് ഗാ൪ഡിന൪ പറഞ്ഞു. 1980ൽ ഇദ്ദേഹം വിരമിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹത്തെ നിലനി൪ത്തുകയായിരുന്നു. കേരളത്തിലുള്ള രണ്ട് സഹോദരിമാരെ കാണാനുള്ള യാത്രാ ചെലവ് ഹോട്ടൽ വഹിച്ചിരുന്നു.
ഇദ്ദേഹത്തിൻെറ ഭാര്യയായിരുന്ന ശ്രീലങ്കൻ ക്രിസ്ത്യൻ വനിത വ൪ഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. പേരക്കുട്ടിക്കൊപ്പമായിരുന്നു താമസം. ചാത്തുക്കുട്ടൻെറ നിര്യാണത്തിൽ അനുശോചിച്ച് ഹോട്ടലിൽ മൗനാചരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.