ചൈനയില്‍ സ്കൂള്‍ ബസ് അപകടം: 11 കുട്ടികള്‍ മരിച്ചു

ബെയ്ജിങ്: ചൈനയിൽ സ്കൂൾ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 കുട്ടികൾ മരിച്ചു. കിൻറ൪ഗാ൪ട്ടൻ കുട്ടികളാണ് മരിച്ചത്. അപകടത്തിൽ മിനിബസ് ഡ്രൈവറും മരിച്ചു. ഷാൻഡോങ് പ്രവിശ്യയിലാണ് സംഭവം. അനുവദിക്കപ്പെട്ടതിലധികം കുട്ടികൾ ബസിലുണ്ടായിരുന്നുവെന്ന് അധികൃത൪ പറഞ്ഞു. സ്കൂൾ കുട്ടികളുടെ യാത്ര സുരക്ഷാപാളിച്ചകളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് ഈ അപകടം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.