ശബരിമല: ശബരിമല പൂങ്കാവനം പ്ളാസ്റ്റിക്രഹിതമാക്കുന്നതിന് ജില്ലാ ഭരണകൂടം, ദേവസ്വം ബോ൪ഡ്, വിവിധ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി പമ്പയിൽ ഫെഡറൽ ബാങ്ക് തുടങ്ങിയ പ്ളാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറിൻെറ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം 5.30ന് മന്ത്രി രമേശ് ചെന്നിത്തല നി൪വഹിക്കും.
ദേവസ്വം കമീഷണ൪ പി. വേണുഗോപാൽ, കലക്ട൪ എസ്.ഹരികിഷോ൪, ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജ൪ ആ൪. പരമേശ്വരൻ നായ൪ എന്നിവ൪ പങ്കെടുക്കും. തീ൪ഥാടകരിൽനിന്ന് പ്ളാസ്റ്റിക് സഞ്ചികൾ വാങ്ങി പകരം പരിസ്ഥിതി സൗഹൃദ സഞ്ചികൾ സൗജന്യമായി ഇവിടെനിന്ന് വിതരണം ചെയ്യും. ദിവസം 2000 പേരിൽനിന്ന് പ്ളാസ്റ്റിക് ശേഖരിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.