2019 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ് ഖത്തറില്‍

ദോഹ: ഖത്തറിൻെറ കായിക മുന്നേറ്റത്തിൽ മറ്റൊരു ഏട് തീ൪ത്ത് 2019ലെ ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് വേദിയായി ദോഹ തെരഞ്ഞെടുക്കപ്പെട്ടു. 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് വേദി ലഭിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ മറ്റൊരു കായിക മാമാങ്കമാണ് ഖത്തറിലത്തെുന്നത്. 2019ലെ വേദിക്കായി ബിഡ് സമ൪പ്പിച്ച സ്പെയിനിലെ ബാഴ്സലോണ അമേരിക്കൻ നഗരമായ യുജീൻ (ഓറിഗൺ) എന്നിവയെ പരാജയപ്പെടുത്തിയാണ് ദോഹ വേദി സ്വന്തമാക്കിയത്. ഇന്നലെ മോണകോയിൽ നടന്ന ഇൻറ൪നാഷനൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ യോഗത്തിലാണ് ദോഹ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഖത്തറിൻെറ അഭിമാന താരവും ഹൈജംപിൽ ഒളിമ്പിക് വെള്ളിമെഡൽ ജേതാവുമായ മുഅ്തസ് അൽ ബ൪ഷിമാണ് ‘കണക്റ്റിങ് ദ വേൾഡ് ഓഫ് അത്ലറ്റിക്സ്’ എന്ന സന്ദേശവുമായി ഖത്തറിൻെറ ബിഡ് സമ൪പ്പിച്ച് സംസാരിച്ചത്. ഖത്തറിൻെറ മറ്റൊരു കായിക താരമായ മറിയം ഫരീദും സംസാരിച്ചു. 2019 സെപ്റ്റംബ൪ അവസാനം ഖത്തറിലെ ആസ്പയ൪ സോണിലുള്ള ഖലീഫ ഇൻറ൪നാഷനൽ സ്റ്റേഡിയത്തിലാണ് അത്ലറ്റിക് മത്സരങ്ങൾ നടക്കുക.

ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് 2000ത്തിലധികം അത്ലറ്റുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ് ഒരാഴ്ചയിലധികം നീളും.  2019ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ് വേദികൾ പരിശോധിക്കുന്ന ഐ.എ.എ.ഫ് സംഘം ഒക്ടോബ൪ അവസാനം ദോഹയിലത്തെി വേദികൾ പരിശോധിച്ചിരുന്നു. കമീഷൻ അധ്യക്ഷനും ഐ.എ.എ.എഫ് വൈസ് പ്രസിഡൻറുമായ സെബാസ്റ്റ്യൻ കോയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസത്തെ പരിശോധനയാണ് നടത്തിയത്.

2022ലെ ലോകകപ്പ് ഫുട്ബാൾ വേദിയും 2015ലെ ലോക ഹാൻഡ്ബാൾ ടൂ൪ണമെൻറും സ്വന്തമാക്കിയ ഖത്ത൪ 2019ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുകൂടി വേദിയാകുന്നതോടെ മിഡിൽ ഈസ്റ്റിലെ കായിക തലസ്ഥാനമായി മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.