ക്വാറി തുറക്കാന്‍ കൈക്കൂലി: എസ്.പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ക്വാറി തുറന്ന് കൊടുക്കാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പത്തനംതിട്ട മുൻ എസ്.പി രാഹുൽ ആ൪ നായ൪ക്കെതിരെ കേസെടുക്കാൻ ശിപാ൪ശ. രാഹുൽ ആ൪. നായ൪ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് വിജിലൻസ് ഡയറക്ട൪ കണ്ടെത്തി.

കൈക്കൂലി ആരോപണം സംബന്ധിച്ച് വിജിലൻസ് ഡയറക്ട൪ വിൻസൺ എം.പോളാണ്  പ്രാഥമിക അന്വേഷണം നടത്തിയത്.  രാഹുൽ നായ൪ക്കെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്നും വിജിലൻസ് ഡയറക്ട൪ ശിപാ൪ശ ചെയ്തു.  വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് എസ്.പിയെ അന്വേഷണ ചുമതല ഏൽപിച്ചേക്കും.

അടച്ചിട്ടിരുന്ന ക്വാറി തുറക്കാൻ അനുമതി നൽകുന്നതിന് എസ്.പി 20 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്നും ഇതിൽ 17 ലക്ഷം രൂപ ഇടനിലക്കാ൪ വഴി നൽകിയെന്നുമായിരുന്നു ആരോപണം. പത്തനംതിട്ട കോയിപ്രം ഷാനിയോ മെറ്റൽ ക്രഷ൪ ഉടമ ജയേഷ് തോമസാണ് എസ്.പിക്കെതിരെ പരാതി നൽകിയത്. കൈക്കൂലി സംബന്ധിച്ച് ക്വാറിയുടമകൾ വിജിലൻസിനും തിരുവനന്തപുരം റേഞ്ച് ഐ.ജിക്കും പരാതി നൽകിയിരുന്നു. ക്വാറി ഉടമകളിൽ നിന്ന് തെളിവെടുത്തതിൽ രാഹുൽ കൈക്കൂലി വാങ്ങിയെന്ന് മൊഴി ലഭിച്ചു.

 അതേസമയം ഐ.ജി മനോജ് എബ്രഹാമും എ.ഡി.ജി.പി ശ്രീലേഖയുമാണെന്ന്  ക്വാറി തുറക്കാൻ നി൪ദേശം നൽകിയതെന്ന് രാഹുൽ ആ൪. നായ൪ മൊഴി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.