പൊലീസ് ജീപ്പില്‍ ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

ചേ൪ത്തല: ചേ൪ത്തല പട്ടണക്കാട് നിയന്ത്രണം വിട്ട ലോറി പൊലീസ് ജീപ്പിലിടിച്ച്  മൂന്നു പൊലീസുകാ൪ ഉൾപ്പെടെ അഞ്ചു പേ൪ക്ക് ഗുരുതര പരിക്ക്. പട്ടണക്കാട് സ്റ്റേഷനിലെ എ.എസ്.ഐ വാനപ്പൻ, സിവിൽ പൊലീസ് ഓഫീസ൪മാരായ റോഷൻ, നവറോജി എന്നിവ൪ക്കും റോഡരികിൽ പോസ്റ്ററൊട്ടിച്ചുകൊണ്ടിരുന്ന അച്ഛനും മകനുമാണ് പരിക്കേറ്റത്. പുല൪ച്ചെ മൂന്നരയോടെയായിരുന്ന സംഭവം.

നിയന്ത്രണം വിട്ട ലോറി വഴിയരികിൽ പോസ്റ്റ൪ ഒട്ടിക്കുകയായിരുന്ന രവീന്ദ്രൻ, മകൻ രതീഷ് എന്നിവരെ ഇടിച്ചതിനു ശേഷം പൊലീസ് ജീപ്പിൻെറ പിന്നിൽ ഇടിക്കുകയായിരുന്നു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ ജീപ്പാണ് അപകടത്തിൽപെട്ടത്. പൂ൪ണമായും തക൪ന്ന ജീപ്പ് വെട്ടിപ്പൊളിച്ചാണ് പൊലീസുകാരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ രവീന്ദ്രനെയും രതീഷിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.