മതചിഹ്നങ്ങള്‍ പതിച്ച നാണയങ്ങള്‍ ഇറക്കരുതെന്ന് ഡല്‍ഹി ഹൈകോടതി

ന്യൂഡൽഹി: ദേവന്മാരുടെയും ദേവിമാരുടെയും ചിത്രങ്ങൾ പതിച്ച നാണയങ്ങൾ പുറത്തിറക്കരുതെന്ന് ഡൽഹി ഹൈകോടതി സ൪ക്കാറിന് നി൪ദേശം നൽകി.  ചടങ്ങുകൾ ആഘോഷിക്കുന്നതിനും സ്മരണ നിലനി൪ത്തുന്നതിനുമായി നാണയങ്ങൾ പുറത്തിറക്കുന്നതിന് എന്തെങ്കിലും മാ൪ഗരേഖകളുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഒരു മതത്തിനു വേണ്ടിയും നാണയങ്ങൾ പുറത്തിറക്കാൻ പാടില്ളെന്ന് ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് രാജീവ് സഹായ് എന്നിവ൪ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു. മതപരമായ ചടങ്ങുകൾ രാഷ്ട്രം ആഘോഷിക്കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു.

മതചിഹ്നങ്ങൾ പതിച്ച നാണയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശികളായ നഫീസ് ഖാസിയും അബൂ സഈദും അഭിഭാഷകനായ എ. റശീദ് ഖുറൈശി മുഖേന സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു
കോടതി. ചില ചടങ്ങുകൾ ആഘോഷിക്കുന്നതിൻെറ ഭാഗമായി നാണയങ്ങൾ പുറത്തിറക്കുന്നത് അന്താരാഷ്ട്രതലത്തിൽതന്നെ പതിവാണെന്ന് അഡീഷനൽ സോളിസിറ്റ൪ ജനറൽ സഞ്ജയ് ജെയിൻ പറഞ്ഞപ്പോൾ നമ്മുടെ രാജ്യം അങ്ങനെ ചെയ്യുന്നില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.

2010ലും 2013ലും മതപരമായ ചിഹ്നങ്ങൾ പതിച്ച് പുറത്തിറക്കിയ നാണയങ്ങൾ പിൻവലിക്കണമെന്ന് ധനമന്ത്രാലയത്തിനും റിസ൪വ് ബാങ്കിനും നി൪ദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.  മതപ്രതീകങ്ങൾ പതിച്ച നാണയങ്ങൾ പുറത്തിറക്കുന്നത് രാഷ്ട്രത്തിൻെറ മതേതരസ്വഭാവത്തിനു ചേരുന്നതല്ളെന്ന് പരാതിക്കാ൪ ചൂണ്ടിക്കാട്ടി.

തഞ്ചാവൂരിലെ ബൃഹദീശ്വര൪ ക്ഷേത്രത്തിൻെറ സഹസ്രാബ്ദാഘോഷത്തിൻെറ ഭാഗമായി 2010ൽ കേന്ദ്രസ൪ക്കാ൪ അഞ്ചുരൂപ നാണയം പുറത്തിറക്കിയിരുന്നു. നാണയത്തിൽ ക്ഷേത്രത്തിൻെറ ചിത്രം പതിച്ചിരുന്നു. 2013ൽ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോ൪ഡിൻെറ സിൽവ൪ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുരൂപ നാണയം പുറത്തിറക്കിയിരുന്നു. ഡിസംബ൪ മൂന്നിന് വാദം കേൾക്കുമ്പോൾ ഇതു സംബന്ധിച്ച മാ൪ഗരേഖകൾ ഹാജരാക്കണമെന്ന് അഡീഷനൽ സോളിസിറ്റ൪ ജനറലിന് കോടതി നി൪ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.