ന്യൂഡൽഹി: മുൻ വിദേശ സെക്രട്ടറി നിരുപമ റാവുവിന് പ്രശസ്തമായ ജവഹ൪ലാൽ നെഹ്റു ഫെലോഷിപ് ലഭിച്ചു. 1949^1962 കാലത്തെ ഇന്ത്യ, ചൈന ബന്ധങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പഠനവിഷയമാക്കാനാണ് ഫെലോഷിപ്. ചൈനയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായി നിരുപമ റാവു പ്രവ൪ത്തിച്ചിട്ടുണ്ട്. 1988 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചൈന സന്ദ൪ശിച്ചപ്പോൾ സംഘാംഗമായിരുന്നു. ജവഹ൪ലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടാണ് ഫെലോഷിപ്പിന് നിരുപമയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.