ന്യൂഡൽഹി: 2021ൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആ൪.ഒ ചെയ൪മാൻ ഡോ. കെ. രാധാകൃഷ്ണൻ. അതിനുള്ള പദ്ധതിയുടെ രൂപകൽപ്പനയും വികസന പ്രവ൪ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിൻറെ ആദ്യ മാതൃകയുടെ പരീക്ഷണം വരും ദിവസങ്ങളിൽ നടത്തുമെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു.
മൂന്നംഗ സംഘത്തെയാണ് ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കുക. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജി.എസ്.എൽ.വി എം.കെ^3 റോക്കറ്റ് ആണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ജി.എസ്.എൽ.വി വിക്ഷേപിക്കുകയെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.