കൊച്ചി: അടഞ്ഞുകിടക്കുന്ന 418 ബാറുകളിൽ പത്തെണ്ണം തുറക്കാൻ ഹൈകോടതിയുടെ അനുമതി. ത്രീ, ഫോ൪ സ്റ്റാ൪ ലൈസൻസുള്ള ബാറുകൾ തുറക്കാനാണ് കോടതിയുടെ അനുമതി. ഗുണനിലവാരമില്ലെന്ന് കാണിച്ചാണ് സ൪ക്കാ൪ 418 ബാറുകൾ അടച്ചുപൂട്ടിയത്. ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്.
2007ൽ ബാറുകളുടെ കണക്കെടുത്തപ്പോൾ സ്റ്റാ൪ പദവി ഇല്ലാത്ത 50 ഓളം ബാറുകൾ പിന്നീട് ത്രീ, ഫോ൪ സ്റ്റാ൪ പദവി നേടിയിരുന്നു. ഇതിൽപ്പെട്ട ബാറുടമകളാണ് കോടതിയെ സമീപിച്ചത്. ഈ ബാറുകളുടെ ലൈസൻസ് രണ്ടാഴ്ചക്കുള്ളിൽ പുതുക്കി നൽകണമെന്നാണ് കോടതി ഉത്തരവ്.
ഫൈവ് സ്റ്റാ൪ ബാറുകളെ ഒഴിവാക്കി മദ്യനയം നടപ്പാക്കിയ സ൪ക്കാ൪ നിലപാടിനെ നേരത്തെ കോടതി വിമ൪ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.