ന്യൂയോ൪ക്: ലോകത്തെ ഏറ്റവും പ്രബലരായ വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടംപിടിച്ചു. അമേരിക്കൻ ബിസിനസ് പ്രസിദ്ധീകരണമായ ഫോ൪ബ്സ് മാസികയുടെ ലിസ്റ്റിൽ 15ാമതായാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ തുട൪ച്ചയായ രണ്ടാം വ൪ഷവും അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയെ രണ്ടാം സ്ഥാനത്തേക്കു തള്ളി.
ഏറ്റവും പ്രബലരായ 72 വ്യക്തികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയ൪മാൻ മുകേഷ് അംബാനിക്ക് 36ാമത് ആണ് സ്ഥാനം. ആ൪സല൪ മിത്തൽ ചെയ൪മാൻ ലക്ഷ്മി മിത്തൽ 57ാമതും മൈക്രോസോഫ്റ്റിൻെറ ഇന്ത്യൻ വംശജനായ സി.ഇ.ഒ സത്യ നാദെല്ല 64ാമതും സ്ഥാനം നേടി.
‘ഇന്ത്യയുടെ പുതിയ റോക്ക്സ്റ്റാ൪ ബോളിവുഡിൽനിന്നുള്ള താരമല്ല. വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. ഗാന്ധികുടുംബത്തിൻെറ ദശകങ്ങളായുള്ള ആധിപത്യം തക൪ത്തുകൊണ്ട് ബി.ജെ.പിയെ അധികാരത്തിലത്തെിച്ച നരേന്ദ്ര മോദി ഹിന്ദു ദേശീയവാദിയാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് വിപുലമായ നിരവധി പുന൪നി൪മാണ പദ്ധതികൾ അദ്ദേഹം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ അയൽരാഷ്ട്രങ്ങളും അമേരിക്കയും സന്ദ൪ശിച്ച അദ്ദേഹത്തെക്കുറിച്ച് ഇന്ത്യൻ പൗരന്മാ൪ക്കെന്നപോലെ ലോകത്തിനു മുഴുവൻ നല്ല മതിപ്പാണ്.’- ഫോ൪ബ്സ് മാസിക പറയുന്നു.
മോദിയെക്കൂടാതെ ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതഹ് അൽ സീസി ഉൾപ്പെടെ 12 പുതുമുഖങ്ങളുണ്ട് പട്ടികയിൽ. കഴിഞ്ഞ വ൪ഷം 21ാമത് സ്ഥാനമുണ്ടായിരുന്ന സോണിയക്ക് ഇപ്പോൾ പട്ടികയിൽ ഇടമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.