മാണി രാജിവെക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ട് –കോടിയേരി

ഹരിപ്പാട്: ബാ൪ കോഴക്കേസിൽ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ളോയീസിൻെറ ദ്വിദിന സംസ്ഥാന പഠനക്യാമ്പ് ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജു രമേശിൻെറ വെളിപ്പെടുത്തൽ വലിയ മലയുടെ ഒരറ്റം മാത്രമാണ്. ഉമ്മൻ ചാണ്ടി കെ.എം. മാണിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ബാ൪ വിഷയത്തിൽ മുഖ്യമന്ത്രി, ധനമന്ത്രി, എക്സൈസ് മന്ത്രി എന്നിവ൪ക്ക് പങ്കുള്ള വമ്പൻ കുംഭകോണമാണ് നടന്നത്. ഇവ൪ക്കെതിരെ സമഗ്രാന്വേഷണം നടത്തണം.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ധാരാളം കേസുകൾ എടുത്ത വിജിലൻസ് ഇക്കാര്യത്തിൽ കണ്ണടക്കുകയാണെന്നും കോടിയേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.