തിരുവനന്തപുരം: ഈമാസം 17 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം നടത്താൻ സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി 17ന് നടന്ന ച൪ച്ചയിൽ കമീഷൻ ക്വിൻറലിന് 200 രൂപ നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നെങ്കിലും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ 200 രൂപ എന്നത് 90 രൂപയായി കുറച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് കൺവീന൪ മുട്ടത്തറ ഗോപകുമാ൪ അറിയിച്ചു.
നവംബ൪ ഒന്നുമുതലുള്ള ഇൻറൻറ് ബഹിഷ്കരണവും സ്റ്റോക് ബഹിഷ്കരണവും തുടരും. നവംബ൪ പത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യഗ്രഹം നടത്തും. പത്തുമുതൽ ജില്ലകളിൽ വാഹനപ്രചാരണ ജാഥകൾ നടത്താനും തീരുമാനിച്ചു. യോഗത്തിൽ ജോണി നെല്ലൂ൪, സി. സുരേന്ദ്രൻ, ടി. മുഹമ്മദാലി, അഡ്വ. സുരേന്ദ്രൻ, അബുഹാജി, മുട്ടത്തറ ഗോപകുമാ൪, പി.എ. നൗഷാദ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.