ബഹിരാകാശ ടൂറിസത്തിന്‍െറ ചിറകൊടിയുമോ?

വാഷിങ്ടൺ: വ൪ഷങ്ങൾക്ക് മുമ്പ് പ്രഖ്യാപനം നടത്തുകയും പലതവണ നീട്ടുകയും ചെയ്ത റിച്ചാ൪ഡ് ബ്രാൻസൻെറ ബഹിരാകാശ ടൂറിസം പദ്ധതി ‘സ്പേസ്ഷിപ് 2’ൻെറ തക൪ച്ചയോടെ സമ്പൂ൪ണമായി കൂമ്പടിയുമോ? സ്റ്റീഫൻ ഹോകിങ്, ബ്രാഡ് പിറ്റ്, അഞ്ജലീന ജോളി, കാറ്റി പെറി, ലേഡി ഗാഗ തുടങ്ങി ശാസ്ത്രജ്ഞരും സെലിബ്രിറ്റികളുമുൾപ്പെടെ രണ്ടര ലക്ഷം ഡോള൪ നൽകി ടിക്കറ്റ് ബുക് ചെയ്തിട്ട് വ൪ഷങ്ങളായെങ്കിലും പരീക്ഷണ പറക്കലിൻെറ ഘട്ടം ഇതുവരെ പൂ൪ത്തിയായിരുന്നില്ല. പലവുരു നീട്ടിയ അവധികൾക്കൊടുവിൽ അടുത്തവ൪ഷമാദ്യം കന്നിയാത്ര ഉണ്ടാകുമെന്നായിരുന്നു ബ്രിട്ടീഷ് ശതകോടീശ്വരനായ ബ്രാൻസൻെറ വാക്കുകൾ. ആദ്യ വിമാനത്തിൽ താനും കുടുംബവും സഞ്ചരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനായി നി൪മിച്ച പേടകമാണ് പല ഭാഗങ്ങളായി ചിതറിത്തെറിച്ചത്.


ഭൂമിയുടെ അന്തരീക്ഷത്തിനുമപ്പുറത്ത് ഭൂഗുരുത്വമില്ലാത്തിടത്തേക്ക് സഞ്ചരിച്ച് ഭാരമില്ലായ്മ നേരിട്ട് അനുഭവിക്കാനും ഭൂമിയുടെ അതിശയക്കാഴ്ചകളിലേക്ക് മിഴി തുറക്കാനും അവസരമൊരുക്കുന്നതാണ് ബഹിരാകാശ ടൂറിസം പദ്ധതി.
മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ പോൾ അലനിൽ നിന്നാണ് ബ്രാൻസൻെറ വി൪ജിൻ ഗ്രൂപ് പദ്ധതിയുടെ ലൈസൻസ് വാങ്ങുന്നത്. 2007ൽ ആദ്യയാത്ര നടത്താനായിരുന്നു ബ്രാൻസൻെറ പദ്ധതി. ബുക് ചെയ്യുമ്പോൾതന്നെ മുഴുവൻ തുകയും നൽകണം.


മാതൃപേടകത്തിൻെറ സഹായത്തോടെ ഭൂമിയുടെ അന്തരീക്ഷത്തിനു മുകളിലത്തെിച്ച ശേഷം റോക്കറ്റ് എൻജിൻ സ്വയം ജ്വലിപ്പിച്ച് ബഹിരാകാശത്ത് ചുറ്റിക്കറങ്ങി തിരിച്ചുവരുന്ന രീതിയിലാണ് മൂന്നര മണിക്കൂ൪ യാത്ര സംവിധാനിച്ചിരുന്നത്. ആറു യാത്രക്കാരും രണ്ട് വൈമാനികരുമാണ് ഇതിലുണ്ടാവുക. യാത്രക്കാ൪ക്ക് വശങ്ങളിലും മുകളിലുമായി രണ്ടു വലിയ ജനലുകൾ കാഴ്ചകൾ ആസ്വദിക്കാനായി ഒരുക്കും.


ആഴ്ചയിൽ ഒരു യാത്രയിൽ തുടങ്ങി ദിവസം രണ്ടു വീതം സ൪വിസായി വ൪ധിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷേ, സ്പേസ്ഷിപ് 2ൻെറ തക൪ച്ചയോടെ അവധി വീണ്ടും നീളും, പദ്ധതി എന്നെന്നേക്കുമായി നി൪ത്തിവെച്ചില്ളെങ്കിൽ. അപകട കാരണമറിയാൻ ബ്രാൻസൻ സ്ഥലത്തത്തെുമെന്ന് അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.