ഇന്ത്യയില്‍നിന്ന് വിതരണം തകരാറില്‍; ബംഗ്ളാദേശ് ഇരുട്ടില്‍

ധാക്ക: ബംഗ്ളാദേശിൽ രാജ്യവ്യാപകമായി ശനിയാഴ്ച വൈദ്യുതി നിലച്ചു. ഇന്ത്യയിൽനിന്ന് വൈദ്യുതി എത്തുന്ന ശൃംഖലയിൽ തകരാ൪ സംഭവിച്ചതോടെയാണ് രാജ്യത്ത് വൈദ്യുതി വിതരണം നിലച്ചത്. കുഷിത ജില്ലയിലെ 450 മെഗാവാട്ട് വിതരണ ശൃംഖലക്കാണ് തകരാ൪ സംഭവിച്ചത്. രാവിലെ 11.30ന് തകരാ൪ സംഭവിച്ചതോടെ എല്ലാ പവ൪ പ്ളാൻറുകളിലും വൈദ്യുതി ഉൽപാദനം നിലക്കുകയും ചെയ്തു. ചില പ്ളാൻറുകൾ ഉച്ചയോടെ ഉൽപാദനം പുനരാരംഭിച്ചു. സന്ധ്യയോടെ വൈദ്യുതി വിതരണം പതിവുപോലെയാകുമെന്ന് ഊ൪ജ മന്ത്രി നസ്റുൽ ഹമീദ് ബിപു വ്യക്തമാക്കിയെങ്കിലും രാജ്യത്തിൻെറ നല്ലഭാഗവും ഇരുട്ടിലമ൪ന്നു. വിമാനത്താവളങ്ങളിലും ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറേറ്റ൪ ഉപയോഗിച്ചാണ് വൈദ്യുതി വിതരണം സാധ്യമായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.