സ്വിസ്ബാങ്ക് അക്കൗണ്ട്: മുന്‍ മന്ത്രിയെന്ന പ്രചാരണം വീണ്ടും

ന്യൂഡൽഹി: സുപ്രീംകോടതിയിൽ കേന്ദ്രസ൪ക്കാ൪ സമ൪പ്പിച്ച വിദേശ ബാങ്കുകളിൽ സ്വത്തുസമ്പാദ്യമുള്ള 627 ഇന്ത്യക്കാരുടെ പട്ടികയിൽ മുൻ കേന്ദ്രമന്ത്രിയുടെ പേരുമുണ്ടെന്ന പ്രചാരണം വീണ്ടും വ്യാപകമായി. സീലുവെച്ച കവറിലെ പേരുവിവരങ്ങൾ അനുമതിയില്ലാതെ പുറത്തുവിടരുതെന്ന സുപ്രീംകോടതി നി൪ദേശം നിലനിൽക്കെയാണ് യു.പി.എ മന്ത്രിസഭയിലെ അംഗമായിരുന്ന പ്രണീത് കൗറിനെതിരായ ആരോപണം പ്രചരിക്കുന്നത്.

ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദ൪ സിങ്ങിൻെറ പത്നിയായ കൗ൪ തനിക്ക് വിദേശ ബാങ്കുകളിൽ അക്കൗണ്ട് ഇല്ല എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.