തീരദേശ നിയമം: പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തലശ്ശേരി: മത്സ്യത്തൊഴിലാളികളെയും തീരദേശത്തെ പരമ്പരാഗത താമസക്കാരെയും അലട്ടുന്ന തീരദേശ പരിപാലന നിയമത്തിൽ പരിഹാരമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ൪ക്കാറെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  തലശ്ശേരി അതിരൂപതയുടെ നിയുക്ത ആ൪ച് ബിഷപ് മാ൪ ജോ൪ജ് ഞരളക്കാട്ടിൻെറ സ്ഥാനാരോഹണവും ആ൪ച് ബിഷപ് മാ൪ ജോ൪ജ് വലിയമറ്റത്തിന് യാത്രയയപ്പും തലശ്ശേരി സെൻറ് ജോസഫ്സ് കത്തീഡ്രൽ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കസ്തൂരി രംഗൻ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് കഴിഞ്ഞ തവണ മാ൪ ജോ൪ജ് വലിയമറ്റത്തിൻെറ ജൂബിലി ആഘോഷത്തിന് പങ്കെടുക്കാൻ വന്നപ്പോൾ പറഞ്ഞത് തെരഞ്ഞെടുപ്പടുത്ത സമയത്ത് പറയുന്ന രീതിയിലാണ് എല്ലാവരും കണ്ടത്. എന്നാൽ, സംസ്ഥാന സ൪ക്കാ൪ നൽകിയ റിപ്പോ൪ട്ടിലൂടെ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മലയോര ജനതയുടെ ആശങ്ക ഒഴിവാക്കി പ്രാഥമിക വിജ്ഞാപനം വന്നതും തെരഞ്ഞെടുപ്പിനുശേഷം അന്തിമ വിജ്ഞാപനം വൈകുന്നതെന്തെന്ന് ഹരിത ട്രൈബ്യൂണൽ കേന്ദ്ര സ൪ക്കാറിനോട് ചോദിച്ചതും ആശങ്കകൾ അകറ്റിയിരിക്കുകയാണ്.

ആധ്യാത്മിക രംഗത്തെ നേട്ടത്തിനപ്പുറത്ത് സമൂഹത്തിൽ ഒരു ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രൂപത കാട്ടിയ ആത്മാ൪ഥതയും ശുഷ്കാന്തിയുമാണ് പ്രദേശത്ത് വലിയ അംഗീകാരം നേടിയെടുക്കാൻ  സഭയെ സഹായിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സീറോ മലബാ൪ സഭ മേജ൪ ആ൪ച് ബിഷപ് ക൪ദിനാൾ മാ൪ ജോ൪ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.