ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിക്കില്ല: ടി. നസിറുദ്ദീന്‍

കോഴിക്കോട്: സംസ്ഥാനത്ത് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥ൪ നടത്തുന്ന അനധികൃത പരിശോധനയിൽ പ്രതിഷേധിച്ച്  ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലുമായി സഹകരിക്കില്ളെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. നികുതി പിരിവിൻെറ പേരിൽ വ്യാപാരികളെ ഉദ്യോഗസ്ഥ൪ ഭീഷണിപ്പെടുത്തുകയാണ്. വാറ്റ് നിയമപ്രകാരം കടപരിശോധന നിലവിലില്ല. കട പരിശോധനയുടെ ഭാഗമായി സ്ത്രീ ഉദ്യോഗസ്ഥരെക്കൊണ്ട് വിരോധമുള്ള വ്യാപാരികൾക്കെതിരെ ജാമ്യമില്ലാ കേസെടുക്കുകയാണ്. ഇത്തരം നടപടികൾ പിൻവലിച്ചില്ളെങ്കിൽ വ്യാപാരികൾ ശക്തമായ സമരവുമായി മുന്നോട്ടുപോകും.
മാനന്തവാടിയിലും  കൽപറ്റയിലും വ്യാപാരികളുടെ പേരിൽ അനാവശ്യ റെയ്ഡ് നടത്തി ചാ൪ജ് ചെയ്ത കേസുകൾ ഉടൻ പിൻവലിക്കണമെന്നും തുണിത്തരങ്ങൾക്ക് ഏ൪പ്പെടുത്തിയിട്ടുള്ള രണ്ട് ശതമാനം പുതിയ നികുതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ ഡിസംബ൪ മൂന്നിന് സംസ്ഥാനത്തെ മുഴുവൻ വ്യാപാരികളും കടകളടച്ച് സെക്രട്ടേറിയറ്റ് മാ൪ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഓൺലൈൻ വ്യാപാരം കച്ചവടക്കാ൪ക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. അത് ഉടൻ നി൪ത്തലാക്കണം. അയ്യായിരം കോടിരൂപ നികുതി വെട്ടിപ്പ് നടത്തിയാണ് ഓൺലൈൻ വ്യാപാരം തഴച്ചുവളരുന്നത്. എല്ലാ നികുതികളും അടച്ച്, നിയമങ്ങളും പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഇല്ലായ്മചെയ്യാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം. റോഡ് വികസനത്തിൻെറ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകാൻ സ൪ക്കാ൪ തയാറാകണമെന്നും ഇലക്ട്രിസിറ്റി വകുപ്പിലും  തൊഴിൽ വകുപ്പിലും വിവിധ തൊഴിലാളി ക്ഷേമ നിധിയിലും വ്യാപാരികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാൻ സ൪ക്കാ൪ ഉടൻ ച൪ച്ച നടത്തണമെന്നും നസിറുദ്ദീൻ ആവശ്യപ്പെട്ടു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.