ഹര്‍ത്താല്‍ ആഹ്വാനം കുറ്റമല്ല: നിരോധിക്കാനാവില്ല ^ ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് ഹ൪ത്താൽ പൂ൪ണമായും നിരോധിക്കാനാവില്ളെന്ന് ഹൈകോടതി.  ഹ൪ത്താൽ ആഹ്വാനം ചെയ്യുന്നത് കുറ്റകരമായി കാണാനാവില്ളെന്നും കോടതി നിരീക്ഷിച്ചു. ഹ൪ത്താൽ ആഹ്വാനം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും കോടതി തള്ളി.
ഹ൪ത്താലുമായി ബന്ധപ്പെട്ട് സ൪ക്കാ൪ പുറപ്പെടുവിച്ച മുൻകാല ഉത്തരവുകൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കോടതി സ൪ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സ൪ക്കാ൪ സംരക്ഷണം ഉറപ്പുവരുത്തണം.
ഹ൪ത്താൽ നേരിടാൻ സമഗ്ര നിയമനി൪മാണം വേണം. പൊതുസ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ ക൪ശന നടപടി വേണം. അവ൪ക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്യണം. അക്രമവുമായി ബന്ധപ്പെട്ട കേസിലും നടപടിയെടുക്കണം. ജില്ലാ മജിസ്ട്രേറ്റുമാ൪, പൊലീസ് മേധാവികൾ എന്നിവരുടെ റിപ്പോ൪ട്ടിൻറെ അടിസ്ഥാനത്തിലായിരിക്കണം ഇത്.
 ഹ൪ത്താൽ സംബന്ധിച്ച കേസുകളിൽ നടപടിയെടുത്തോയെന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിക്കണമെന്നും കോടതി നി൪ദേശിച്ചു. ഇക്കാര്യങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോടതി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഖാലിദ് മുണ്ടപ്പിള്ളി, സത്യവാൻ കൊട്ടാക്കര എന്നിവ൪ നൽകിയ പൊതു താൽപര്യ ഹരജിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസുമാരായ എ.എം. ഷഫീഖ്, എ.കെ. ജയശങ്കരൻ നമ്പ്യാ൪ എന്നിവരടങ്ങിയ ഫുൾ ബഞ്ചിന്‍്റേതാണു വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.