ഇനി ഇന്ദിരയെ മറക്കാം; പട്ടേലിനെ ഓര്‍ക്കാം

ന്യൂഡൽഹി: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായി രാഷ്ട്രം ആചരിച്ചു പോന്ന ഒക്ടോബ൪ 31 ഈ വ൪ഷം മുതൽ സ൪ദാ൪ വല്ലഭായ് പട്ടേലിൻറെ  ജന്മദിനാചരണമായി വഴി മാറുന്നു. ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ മാറ്റി വരക്കാനുള്ള നരേന്ദ്രമോദി സ൪ക്കാരിൻറെ ആസൂത്രിത നീക്കങ്ങളിൽ ഏറ്റവും പുതിയതായാണ് ഇതിനെ കാണുന്നത്.
പട്ടേലിൻറെ ജന്മദിനമായ ഒക്ടോബ൪ 31  ദേശീയ ഏകതാദിനമായാണ് രാഷ്ട്രം   ആചരിക്കുന്നത്.  അന്ന് രാജ്യത്തുടനീളം ഐക്യത്തിനു വേണ്ടിയുള്ള കൂട്ടയോട്ടം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി  ഇതിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയെ അനുസ്മരിക്കാൻ പൊലിസ് പ്രത്യേക പരേഡുകളും നടത്തും. ദേശീയ ചാനലായ ദൂരദ൪ശൻ ഗുജറാത്തിൽ പട്ടേലിൻറെ ഗ്രാമത്തിൽ പോയി തയാറാക്കിയ ഡോക്യുമെൻററി അന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഉരുക്കു മനുഷ്യൻറെ സങ്കൽപത്തിലെ ഇന്ത്യയെ കുറിച്ച വീഡിയോ ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.

ഗുജറാത്തിൽ സ൪ദാ൪ സരോവ൪ ഡാമിന് സമീപം പട്ടേൽ പ്രതിമയുടെ നി൪മ്മാണ ഉദ്ഘാടനവും അന്നു നടക്കും.  182 മീറ്റ൪ ഉയരമുള്ള പ്രതിമ നി൪മ്മിക്കാനുള്ള കരാ൪ എൽ ആൻഡ് ടി കമ്പനിക്കാണ് നൽകിയിരിക്കുന്നത്. ഏകതാ പ്രതിമ എന്നാണ് പേരിട്ടിരിക്കുന്ന ഇതിൻറെ നി൪മാണ ചെലവ് 2989 കോടി രൂപയാണ്. ഫിഷ് അക്വേറിയം , കാ൪ഷിക കേന്ദ്രം , മ്യൂസിയം എന്നിവയും ഇതിനോട് ചേ൪ന്നു നി൪മ്മിക്കും. ടൂറിസം സാധ്യത മുന്നിൽ കണ്ടാണിത്.
2010 ൽ മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. അന്ന് ഫണ്ട് കേന്ദ്രം നൽകിയിരുന്നില്ല. എന്നാൽ മോദി സ൪ക്കാ൪ അധികാരത്തിൽ വന്നതിനു ശേഷമുള്ള  ആദ്യ ബജറ്റിൽ തന്നെ 200 കോടി ഇതിനായി അനുവദിച്ചു.
പട്ടേലിനെ അനുസ്മരിക്കുക എന്നതിലുപരി ഇന്ദിരയെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മായ്ച്ചു കളയുക എന്ന രഹസ്യ അജണ്ട ഇതിനു പിന്നിൽ പ്രവ൪ത്തിക്കുന്നുണ്ടെന്ന വിമ൪ശം ഉയ൪ന്നിട്ടുണ്ട്. രാഷ്ട്രത്തിന്‍്റെ അഖണ്ഡതക്ക് വേണ്ടി ജീവൻ നൽകിയ നേതാവായാണ് ഇന്ദിരാഗാന്ധി അനുസ്മരിക്കപ്പെടുന്നത്.എന്നാൽ മോദി സ൪ക്കാരിന്‍്റെ നീക്കത്തിനെതിരെ കോൺഗ്രസ് ഇതുവരെ വലിയ എതി൪പ്പൊന്നും ഉയ൪ത്തിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.